# 96ന്റെ രണ്ടാം ഭാഗം വരുന്നു….!!?

- Link: https://ml.b4blaze.com/film-news/96-movie-second-part
- Published: 2022-02-02T15:02:39+05:30
- Author: Rahul

സിനിമാ പ്രേമികളെ തങ്ങളുടെ പ്രണയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ സിനിമയായിരുന്നു 96.
ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുമായിരുന്നു
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമ
പുറത്തിറങ്ങിയ സമയത്ത് വലിയ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ
രണ്ടാം ഭാഗം എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് 
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/96_Screengrab_21092021_1200-
300x200.jpg?resize=935%2C623&ssl=1)

തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുവെന്ന് തമിഴ്
പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് വിവരം പുറത്തുവിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം
നേടിയിരുന്നു. ’96’ എന്ന ചിത്രം സൂചിപ്പിക്കുന്നത് 1996 എന്ന വര്‍ഷത്തെയാണ്. രാമചന്ദ്രന്റെയും
ജാനകിയുടെയും സ്‌കൂള്‍ കാലത്തെ പ്രണയവും പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ടെക്നോളജിയുടെ
സഹായത്തോടെ റാം അക്കാലത്തെ തന്റെ സ്‌കൂള്‍ സുഹൃത്തുക്കളെ ബന്ധപ്പെടുകയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/96-759-300x167.jpg?
resize=900%2C501&ssl=1)

എല്ലാവരും ചേര്‍ന്ന് 1996 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തീരുമാനിക്കുകയും
ചെയ്യുന്നതുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 22 വര്‍ഷങ്ങള്‍ക്കുശേഷം ജാനുവും റാമും
കണ്ട് മുട്ടുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി. സി. പ്രേം കുമാര്‍
തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും
റിപ്പോര്‍ട്ട് ഉണ്ട്.

 
