# 96ന്റെ കഥ ആദ്യം തന്നോട് പറയുന്നത് അർച്ചന കവി ആയിരുന്നു, സന്തോഷ് ടി കുരുവിള

- Link: https://ml.b4blaze.com/film-news/96-movie-story
- Published: 2023-10-13T09:40:13+05:30
- Author: Devika

പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് 96.
ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട്
തന്നെ ചിത്രം പ്രദർശനത്തിന് എത്താൻ  വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും.
പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ മനോഹരമായ കഥയുമായിട്ടാണ് ചിത്രം എത്തിയത്. അത്
കൊണ്ട് തന്നെ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. ചിത്രം മാത്രമല്ല, ചിത്രത്തിലെ
ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങൾക്കും ഇന്നും
ആരാധകർ ഏറെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/96.jpg?resize=2048%
2C1152&ssl=1)

എന്നാൽ ചിത്രം ഇറങ്ങുന്നതിനു ഒരു ഒന്നര വര്ഷം മുൻപ് താൻ ഈ ചിത്രത്തിന്റെ കഥ  കേട്ടിരുന്നു
എന്ന് തുറന്നു പറയുകയാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അദ്ദേഹത്തിന്റെ വാക്കുകൾ 
ഇങ്ങനെ, 96 ഇറങ്ങുന്നതിനു ഒരു ഒന്നര വര്ഷം മുൻപ് താൻ ഈ കഥ കേട്ടിരുന്നു. അർച്ചന കവി
ആയിരുന്നു തന്നോട് ഈ കഥ പറഞ്ഞത്. ഒരുമിച്ച് പഠിച്ച രണ്ടു പേരുടെ പ്രണയവും പിന്നീട് 
അവർ ലണ്ടനിൽ പോകുന്നതും ഒക്കെയാണ് കഥയുടെ പ്ലോട്ട്. എന്നാൽ അതിൽ നായകനായി മോഹൻലാലിനെയും
നായികയായി കാജോളിനെയും ആണ് തീരുമാനിച്ചിരുന്നത്. കഥ മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/archana-kavi-1-.
jpg?resize=1200%2C628&ssl=1)

കഥ  കേട്ട സമയത്ത് മോഹൻലാൽ ഓടിയന്റെ ഷൂട്ടിൽ ആയിരുന്നു. അത് കഴിഞ്ഞിട്ട് ഈ കഥയിലേക്ക്
കടക്കാം എന്നാണ് പറഞ്ഞത്. എന്നാൽ ഓടിയന്റെ ഷൂട്ട് നീണ്ടു പോയി. പിന്നെ മോഹൻലാൽ മറ്റു
തിരക്കുക ളിൽ ആയി പോയി. അങ്ങനെ സിനിമ നീണ്ടു പോയി. അതിനു ശേഷമാണു വിജയ് സേതുപതിയും 
തൃഷയും നായിക നായകന്മാർ ആയി 96 ഇറങ്ങിയത്. എന്നാൽ തങ്ങളുടെ കഥയാണ് ഇത് എന്ന് പറഞ്ഞു
കൊണ്ട് ഞാനോ അർച്ചനയെ ചെല്ലാൻ പറ്റുമോ? ചില കാര്യങ്ങൾ അങ്ങനെയാണ്, ഒരേ ആശയം പലരുടെയും
മനസ്സിൽ തോന്നും. അത് നമ്മുടെ ആണ് എന്ന് വാദിച്ച് അതിന് പുറകെ പോകാൻ പറ്റില്ല എന്നുമാണ്
സന്തോഷ് പറയുന്നത്.
