# കിടിലൻ സസ്പെൻസ് ത്രില്ലർ; ആദ്യ ഷോ മുതൽ മികച്ച പ്രതികരണവുമായി ‘ഭൗമ’

- Link: https://ml.b4blaze.com/film-news/a-gripping-suspense-thriller-bhouma-receives-an-excellent-response-from-the-very-first-show
- Published: 2026-11-12T12:34:09+05:30
- Author: Sana Fathima

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിച്ച പുതിയ ഹൊറർ ത്രില്ലർ ചിത്രം ‘ഭൗമ’യ്ക്ക്
തിയേറ്ററുകളിൽ മികച്ച പ്രതികരണം. ആദ്യ പ്രദർശനം പൂർത്തിയായതോടെ ചിത്രം ഒരു കിടിലൻ സസ്പെൻസ്
ത്രില്ലറാണെന്നാണ് പ്രേക്ഷകരിൽ നിന്നുള്ള അഭിപ്രായങ്ങൾ. ‘പെൻഡുലം’ എന്ന ചിത്രത്തിന്
ശേഷം റെജിൻ എസ്. ബാബു ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഭൗമയ്ക്കുണ്ട്. ഇന്ത്യൻ സിനിമയിലെ
ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത,
മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ,
പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്,
സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആറ്റസ്
ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ
വലിയ ചർച്ചയായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ഗാനവും പ്രേക്ഷകശ്രദ്ധ
നേടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ്
ചെയ്തിരിക്കുന്നത്.

സാങ്കേതിക മേഖലയിലും ശ്രദ്ധേയമായ അണിയറപ്രവർത്തകരാണ് ഭൗമയ്ക്കായി കൈകോർത്തിരിക്കുന്നത്.
ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവഹിക്കുന്നു.
എം.ആർ. രാജാകൃഷ്ണനാണ് ശബ്ദമിശ്രണം. ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും അപ്പുണ്ണി സാജൻ
പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്.

ഭാവന റിലീസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. ഡാനിഷ്
കെ.എ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ കഥ ഡോണി കടമ്മനിട്ടയുടേതാണ്. ജോബ്
ജോർജാണ് പ്രൊഡക്ഷൻ കൺട്രോളർ. ഗോപിക ഉണ്ണികൃഷ്ണൻ കോസ്റ്റ്യൂമും റോണി വെള്ളത്തൂവൽ മേക്കപ്പും
നിർവഹിക്കുന്നു. അബ്രു സൈമണാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. കലൈ കിങ്സൺ സ്റ്റണ്ടും സിബിൻ
വർഗീസ് ആർട്ട് ഡയറക്ഷനും കൈകാര്യം ചെയ്യുന്നു. ആദ്യ പ്രദർശനത്തിനു പിന്നാലെ ലഭിക്കുന്ന
മികച്ച പ്രതികരണങ്ങൾ ചിത്രത്തിന്റെ കൂടുതൽ പ്രേക്ഷകശ്രദ്ധയ്ക്ക് വഴിയൊരുക്കുമെന്നാണ്
പ്രതീക്ഷ.
