# ബി. രാമൻ പിള്ളയുടെ ജൂനിയർ, പ്രണവ് മോഹൻലാൽ ചിത്രത്തിലെ നടി; ഹണിട്രാപ്പ് കേസിൽ കുടുങ്ങിയ അതുല്യ ചന്ദ്ര ആരാണ്?

- Link: https://ml.b4blaze.com/film-news/a-junior-to-b-raman-pillai-an-actress-in-a-pranav-mohanlal-filmwho-is-athulya-chandra-the-woman-caught-up-in-a-honey-trap-case
- Published: 2026-11-06T12:00:49+05:30
- Author: Soorya S

കൊച്ചിയിലെ യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും തടഞ്ഞുവെച്ച് 
പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മലയാള സിനിമയിലെ പ്രമുഖർ അറസ്റ്റിലായ സംഭവം ചലച്ചിത്ര
ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നടിയും മോഡലുമായ അതുല്യ ചന്ദ്രയും വേഫറർ ഫിലിംസ് ചീഫ്
ഓപ്പറേറ്റിങ് ഓഫീസറും നടനുമായ ബിബിൻ പെരുമ്പിള്ളിയുമാണ് കേസിൽ പ്രധാന പ്രതികൾ. ‘ഡീയസ്
ഈറെ’, ‘ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചയമുള്ള അതുല്യ ചന്ദ്രൻ 
ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബി ബിരുദം നേടിയ ശേഷം പ്രമുഖ 
അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ ജൂനിയറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തികൂടിയാണ്.

പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’യിലെ കഥാപാത്രവും അതിലെ ഇന്റിമേറ്റ് രംഗങ്ങളിൽ നടി
സ്വീകരിച്ച ബോൾഡ് നിലപാടുകളും മുൻപ് വലിയ തോതിൽ ചർച്ചയാവുകയും കയ്യടി നേടുകയും ചെയ്തിരുന്നു.
എന്നാൽ, ബന്ധുവും ഡോക്ടറും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ കണ്ട് ആറ് കോടി രൂപ തട്ടിയെടുക്കാൻ
സുഹൃത്തായ ബിബിനൊപ്പം ചേർന്ന് ഇവർ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ചികിത്സയ്ക്കെന്ന വ്യാജേന കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കസേരയിൽ കെട്ടിയിട്ട്
മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. നടിയുടെയും കൂട്ടാളികളുടെയും
ഈ ക്രൂരമായ ഹണിട്രാപ്പ് നീക്കങ്ങൾക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
