# വടാ ചെന്നൈയിൽ പുതിയ അധ്യായം; ചിമ്പുവിന്റെ ‘അരസൻ’ ടീസർ പുറത്തിറങ്ങി

- Link: https://ml.b4blaze.com/film-news/a-new-chapter-in-vada-chennai-simbus-arasan-teaser-released
- Published: 2025-10-17T17:28:52+05:30
- Author: Nayana

വെട്രിമാരൻ–ചിമ്പു കൂട്ടുകെട്ടിൽ ഒരുക്കുന്ന ‘അരസൻ’ സിനിമയുടെ ടീസർ പുറത്തുവന്നു.സംവിധായകൻ
നെൽസണിനെ മുൻനിരയിൽ ഉൾപ്പെടുത്തി, അനിരുദ്ധ് രവിചന്ദ്രർ ഒരുക്കിയ സംഗീതത്തിൽ തയ്യാറാക്കിയ
ടീസർ പ്രേക്ഷകർക്ക് _“ഏവറേ ലെവൽ”_ അനുഭവമാണെന്ന് അഭിപ്രായപ്പെടുന്നു.

സിനിമ ‘വടാ ചെന്നൈ’ യൂണിവേഴ്സിൽ സജ്ജമാക്കപ്പെടുന്നു. വീഡിയോയിൽ ചെറുപ്പക്കാരനുള്ള 
ഗെറ്റപ്പിലും മധ്യവയസ്കൻ ഗെറ്റപ്പിലും ചിമ്പുവിനെ കാണാം. ടീസറിന്റെ അവസാനം കാണുന്ന 
ടാഗ്‌ലൈൻ: _“ആൻ അൺടോൾഡ് ടൈൽ ഫ്രം ദി വേൾഡ് ഓഫ് വാടാ ചെന്നൈ “._

വി ക്രിയേഷൻസിന്റെ ബാനറിൽ, കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സിമ്പുവിന്റെ
നായികയായി സായ് പല്ലവി എത്തും എന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്
സംഗീതമൊരുക്കുന്നത്. ഇതാദ്യമായി ചിമ്പും അനിരുദ്ധും വെട്രിമാരനുമായി ചേർന്ന് ഒരു പ്രൊജക്റ്റിൽ
പ്രവർത്തിക്കുന്നു.
