# എ.ആര്‍ റഹ്‌മാന്റെ മകളുടെ കല്ല്യാണം..! സെലിബ്രിറ്റികള്‍ കണ്ടു പഠിക്കണം..!

- Link: https://ml.b4blaze.com/film-news/a-r-rahman-daughter-wedding
- Published: 2022-05-08T08:56:00+05:30
- Author: Rahul

സംഗീതത്തില്‍ എന്നും മാന്ത്രികം തീര്‍ത്തുകൊണ്ട് ആരാധക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന 
സംഗീതജ്ഞനാണ് എര്‍.ആര്‍ റഹ്‌മാന്‍. അദ്ദേഹത്തെപോലെ തന്നെ അദ്ദേഹത്തിന്റെ മകളും ഏറെ 
പ്രശസ്തയാണ്. ഇപ്പോഴിതാ എ.ആര്‍. റഹ്‌മാന്റെ മകളുടെ വിവാഹ ദിനാഘോഷങ്ങളുടെ വാര്‍ത്തകളും
വിശേഷങ്ങളുമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലായിരുന്നു എര്‍.ആര്‍
റഹ്‌മാന്റെ മകള്‍ ഖദീജുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/ar-rahman-56-300x288.
jpg?resize=1152%2C1106&ssl=1)

അന്നും ആഘോഷങ്ങളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ
നിശ്ചയിച്ചുറപ്പിച്ച ഖദീജയുടെ വിവാഹം ഓഡിയോ എഞ്ചിനീയറായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദുമായി
നടന്നിരിക്കുകയാണ്. മകളുടെ വിവാഹ ദിനത്തോടനുബന്ധിച്ച് എ.ആര്‍ റഹ്‌മാന്‍ തന്റെ സോഷ്യല്‍
മീഡിയ എക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. അതുപോലെ ഖദീജയും വിവാഹത്തിന്
ഒരുങ്ങുന്നതിന്റെ വീഡിയോയും തന്റെ ജീവിത പങ്കാളിയ്‌ക്കൊപ്പം വിവാഹ വേദിയില്‍ നില്‍ക്കുന്ന
ഫോട്ടോകളും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/ar-rahman-2-298x300.
jpg?resize=1157%2C1165&ssl=1)

ഇതില്‍ വിവാഹ വേദിയില്‍ സകുടുംബം നില്‍ക്കുന്ന ഫോട്ടോ എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചിട്ടുണ്ട്.
നവദമ്പതികള്‍ക്കൊപ്പം എ.ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനു, മകള്‍ റഹീമ, മകന്‍ അമീന്‍ 
എന്നിവരുമുള്ള ഫോട്ടോയ്‌ക്കൊപ്പം ശ്രദ്ധ നേടുന്നത്, റഹ്‌മാന്റെ അമ്മ കരീമയുടെ വലിയൊരു
ചിത്രമാണ്. മകളുടെ വിവാഹത്തിന് വലിയ ആഢംബര പരിപാടികള്‍ ഒന്നും റഹ്‌മാന്‍ ഒരുക്കിയിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/a-r-rahman-1-300x227.
jpg?resize=1152%2C872&ssl=1)

മാത്രമല്ല, അമ്മയുടെ ഫോട്ടോയും വിവാഹ വേദിയില്‍ വെച്ചിരുന്നു. ഇതെല്ലാം കണ്ട് മറ്റ്
സെലിബ്രിറ്റികളും അദ്ദേഹത്തെ കണ്ട് പഠിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം ഖദീജയ്ക്കും
റിയാസ്ദ്ദീനും എല്ലാവരും വിവാഹാശംസകളും നേരുന്നുണ്ടായിരുന്നു.
