# തലകുത്തി മറിഞ്ഞ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന യുവതി- വീഡിയോ

- Link: https://ml.b4blaze.com/film-news/a-young-woman-who-turns-her-head-and-climbs-into-the-driving-seat-of-a-car
- Published: 2022-06-08T18:18:07+05:30
- Author: Gargi

ഫിറ്റ്നസിന്റെയും വര്‍ക്കൗട്ടിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
നമ്മള്‍ കാണാറുണ്ട്. ഇത്തരം വീഡിയോകള്‍ പലര്‍ക്കും പ്രചോദനമാകുന്നത് സ്വാഭാവികം. ആരോഗ്യ
സംരക്ഷണം ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വ്യക്തമാക്കുന്ന രീതിയാണ് ഇന്നത്തെ 
തലമുറയിലുള്ളത്. ചിലപ്പോള്‍ വര്‍ക്ക്ഔട്ട് സമയത്തെ രസകരമായ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍
വൈറലാകാറുണ്ട്. ഫിറ്റ്നസ് ഫ്രീക്കുമായി ഒരു പെണ്‍കുട്ടി കാറില്‍ കയറുന്ന വീഡിയോയാണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Drivers-Seat.jpg?
resize=850%2C565&ssl=1)

സാധാരണയായി എല്ലാവരും കാറിന്റെ ഡോര്‍ തുറന്നിട്ടാണ് കാറിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍
ഈ പെണ്‍കുട്ടിക്ക് കാറില്‍ കയറാന്‍ ഡോര്‍ തുറക്കുന്നില്ല. പെണ്‍കുട്ടി ഹെഡ്സ്റ്റാന്‍ഡ്
ചെയ്താണ് കാറിലേക്ക് പ്രവേശിക്കുന്നത്. തലകുത്തി മറിഞ്ഞ് കാറിന്റെ ജനാലയ്ക്കുള്ളിലൂടെ
ഇറങ്ങിയാണ് സീറ്റിലേക്ക് ഇരിക്കുന്നത്. അതിന് ശേഷം അടിപൊളിയായി കാര്‍ ഓടിച്ച് പോകുകയും
ചെയ്യുന്നുണ്ട്.

>  
> View this post on Instagram
>  
> [A post shared by Kavy (@imkavy)](https://www.instagram.com/reel/Cd3ftaup0mx/?utm_source=ig_embed&utm_campaign=loading)

ഡിജിറ്റല്‍ ക്രിയേറ്ററും ന്യൂട്രീഷ്യനിസ്റ്റുമായ കാവ്യയാണ് വീഡിയോയിലെ പെണ്‍കുട്ടിയെന്ന്
തിരിച്ചറിഞ്ഞിട്ടുണ്ട്. കാവ്യയ്ക്ക് 1.2 മില്യണ്‍ ഫോളോവേഴ്സുണ്ട്. പലപ്പോഴും ഫിറ്റ്‌നസ്
ടിപ്പുകളും വര്‍ക്കൗട്ട് വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന വ്യക്തിയാണ്
കാവ്യ. ഞാന്‍ കാറില്‍ ഇരിക്കുന്നത് ഇങ്ങനെയാണ്. ‘ടാഗ് എ ഫിറ്റ്നസ് ഫ്രീക്ക്’ എന്ന അടിക്കുറിപ്പോടെയാണ്
കാവ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും സംഗതി വൈറലായി.
