# ഷാജി പപ്പനും പിള്ളേരും അവസാന റൈഡിനായി വീണ്ടും വരുന്നു ; ആട് 3 വരുന്നു ; അപ്ഡേറ്റുകൾ പുറത്തുവിട്ട് മിഥുൻ മാനുവൽ തോമസ്

- Link: https://ml.b4blaze.com/film-news/aadu-3-one-last-ride-movie-comming-soon-midhun-manuel-thomas-revealed-the-suspense-jayasuriyas-shaji-pappan-3-comming
- Published: 2024-10-08T16:44:22+05:30
- Author: Shilpa

കുറേ കാലമായി മലയാളികൾ കാത്തിരിക്കുന്ന സിനിമയാണ്, ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ
ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം. ഈ വർഷം മാർച്ചിൽ ആട് 3 വരുന്നുവെന്ന് സം​വി​ധാ​യകൻ മിഥുൻ
മാനുവൽ തോമസ് ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അതുണ്ടായില്ല.
കുറച്ചു നാളുകളായി നടൻ ജയസൂര്യയും കുടുംബവുമായി വിദേശത്തായിരുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/shaji-pappan-jayasuriya-
aadu-3-coming-soon.webp?resize=696%2C364&ssl=1)

ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആട് 3 തുടങ്ങാൻ പോകുന്നുവെന്ന വൻ അപ്ഡേറ്റുമായി
എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. ആട് 3യുടെ സ്ക്രിപ്റ്റിന്റെ
ഫോട്ടോ പങ്കിട്ടു കൊണ്ട് അവസാന യാത്രയ്ക്ക് ആട് 3 ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ തന്റെ
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിക്കുന്നു. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ്
ചിത്രത്തിന്‍റെ പേര്. ‘കഴിഞ്ഞ കുറച്ചു നാളായി വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്,
പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിം​ഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു ‘ലാസ്റ്റ്
റൈഡിന് ഒരുങ്ങുകയാണ് എന്ന ക്യാപ്‌ഷനോട് കൂടിയാണീ മിഥുൻ മാനുവൽ ചിത്രത്തിന്റെ മൂന്നാം
വരവറിയിച്ചത് . തിരക്കഥയുടെ ആദ്യ പേജുള്ള കമ്പ്യൂട്ടർ സ്ക്രീനും ഒപ്പം പങ്കിട്ടിട്ടുണ്ട്.

ആട് 3 യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും . ‘ആട് 3 ഒന്നു ലാസ്‌റ് റൈഡ് ‘ എന്നാണ് ചിത്രത്തിന്റെ
പേര് .

ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍.
ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ,
ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് . ചിത്രത്തിന്റെ മറ്റ്
വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ല . ഒരു ഇടവേളയ്ക്കു ശേഷം ജയസൂര്യയും ഈ ചിത്രത്തിലൂടെ
തന്റെ അടുത്ത കരിയർ ഹിറ്റ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം .
