# പൃഥ്വി ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യ്തിട്ടുണ്ട്!അതുപോലെ ബ്ലെസിയും;  ‘ആടുജീവിത’ത്തിന്റെ പ്രീമിയർ ഷോ കണ്ട  കമൽ ഹാസൻ, മണിരത്നം പറഞ്ഞ വാക്കുകൾ വൈറൽ 

- Link: https://ml.b4blaze.com/film-news/aadu-jevitham-premier-show-see-kamal-haasan-and-manirathnam-words-viral
- Published: 2024-03-27T14:06:23+05:30
- Author: Suji

ആട് ജീവിതം എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടു നിരവധി പ്രമുഖരാണ് ചിത്രത്തെയും, 
പൃഥ്വിരാജിനെയും ബ്ലെസിയെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, അതിൽ പ്രധാന പ്രമുഖരാണ്
നടൻ കമൽ ഹാസനും, സംവിധായകൻ മണിരത്നവും,ഏറ്റവും മികച്ച സിനിമ ഒരുക്കാനുള്ള സംവിധായകന്റെ
ദാഹമാണ് ഈ ചിത്രം കണ്ടപ്പോള്‍ തനിക്ക് മനസിലായതെന്നും ഇടവേള ആയപ്പോഴേക്കും തൊണ്ട വരണ്ടുപോയെന്നും
കമല്‍ ഹാസന്‍ പറഞ്ഞു,ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് കമല്‍ ഹാസന്‍ പൃഥ്വിരാജിനെയും, 
ബ്ലെസിയെയും അഭിനന്ദിച്ചു കൊണ്ട് എത്തിയത്.പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട്
കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിൽ നടൻ കുളിക്കുന്ന രംഗം ഒരു യാഥാർഥം പോലെ തോന്നി
അതിനെ ക്യാമറാമാന്‍ സുനില്‍ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന്
സിനിമക്കാരായ ഞങ്ങള്‍ക്ക് മനസിലാകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kamal1-3.jpg?resize
=1083%2C609&ssl=1)

പ്രേക്ഷകരും ഇതെല്ലാം മനസിലാക്കണമെന്ന്  ആഗ്രഹിക്കുന്നുവെന്നും  വളരെ മികച്ച സിനിമയാണ്
ആടുജീവിതം, പ്രിയപ്പെട്ട പ്രേക്ഷകരും ഈ സിനിമയെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
എന്നാണ് കമൽ ഹാസൻ പറയുന്നു, കമൽ സാറിന്റെ ഈ വീഡിയോ കേട്ടപ്പോൾ തനിക്ക് ലഭിച്ച വലിയ 
പുരസ്‌കാരമാണന്നാണ് പൃഥ്വിരാജ് പറയുന്നു. 3 ദേശീയ പുരസ്‌കാരങ്ങൾ നേടിയ സൂപ്പർ സ്റ്റാറും
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ കമൽഹാസൻ സർ അസാധാരണമായ ഒരു കഥയ്ക്ക് 
ജീവൻ നൽകിയ ആടുജീവിതം ടീമിന്‍റെ പരിശ്രമത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു എന്നാണ്
വീഡിയോയ്ക്ക് നടൻ നൽകുന്ന തലക്കെട്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aadu3-2.jpg?resize
=1176%2C605&ssl=1)

ഇത്രയും കഷ്ടപ്പെട്ട് ചെയ്ത് ഈ സിനിമ യാഥാര്‍ഥ്യമാക്കിയതിന്  ബ്ലെസിക്ക് നന്ദി പറയുന്നുവെന്നാണ്
മണിരത്ന൦ പറയുന്നത്. ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന്
ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിപ്പോവുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്‌നം
അദ്ഭുതത്തോടെ ചോദിക്കുന്നു. കൂടതെ ചിത്രത്തിന്റെ ട്രയിലർ ഇറങ്ങിയപ്പോൾ മുതൽ മറ്റു നടന്മാരും
ചിത്രത്തെ അഭിനന്ദിച്ചു രംഗത്തു എത്തിയിരുന്നു, സൂര്യ, അക്ഷയ്കുമാർ, അങ്ങനെ നിരവധി 
പ്രമുഖർ
