# 25 ദിവസം കൊണ്ട് 150 കോടിയില്‍!! ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നെന്ന് പൃഥ്വി

- Link: https://ml.b4blaze.com/film-news/aadujeevitham-15t0-crores-cub
- Published: 2024-04-21T12:52:50+05:30
- Author: Anu

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലെത്തിയ ആടുജീവിതം മികച്ച പ്രതികരണം നേടി തിയ്യേറ്ററില്‍
മുന്നേറുകയാണ്. നജീബിന്റെ പ്രവാസ ഭൂമിയിലെ അിതിജീവനമാണ് ചിത്രം പറയുന്നത്. ബെന്യാമിന്റെ
ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ
പുതിയ നേട്ടം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
  ചിത്രം തിയ്യേറ്ററിലെത്തി 25 ദിവസം
കൊണ്ട് 150 കോടി കലക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിന്റെ പുതിയ നേട്ടം
പങ്കുവച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു.
നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്നാണ് പൃഥ്വിരാജ് സമൂഹ
മാധ്യമങ്ങളില്‍ കുറിച്ചത്.  മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ കാലം ഷൂട്ടിംഗ് നീണ്ടുപോയ
ചിത്രമാണ് ആടുജീവിതം. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന്
വേണ്ടി വന്നത്. കോവിഡ് കാലത്ത് മരുഭൂമിയില്‍ നീണ്ട ദിവസങ്ങള്‍ ടീം കുടുങ്ങിയിരുന്നു.
വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. നജീബായി പൃഥ്വിയും ഹക്കീമായി ഗോകുലും ചിത്രത്തില്‍
ജീവിയ്ക്കുകയായിരുന്നു. ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി,
റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
