# ‘പുലിമുരുക’നെ വീഴ്ത്തി ‘ആടുജീവിതം’, മൂന്നാം വാരവും തകർക്കുന്നു ആടുജീവിതം 

- Link: https://ml.b4blaze.com/film-news/aadujeevitham-defeats-in-pulimurukan-movie
- Published: 2024-04-18T16:33:12+05:30
- Author: Suji

വിഷു റിലീസ് ചിത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ മൂന്നാം ആഴ്ച്ച പിന്നിടുമ്പോളും ആടുജീവിതം
ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്, ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന
റെക്കോർഡ് ആണ് ആടുജീവിതം നേടിയിരിക്കുന്നത് , റിലീസ് ചെയ്യ്തു 21 ദിവസത്തിലും ഒരുകോടിക്ക്
മുകളിൽ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു, ഇതോടു 140 കോടി നേടിയ മോഹൻലാൽ ചിത്രം പുലിമുരുകൻ
മറികടക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ ആടുജീവിതം സിനിമയിൽ കാണാൻ കഴിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu1-4.jpg?resize
=756%2C435&ssl=1)

നടൻ പൃഥ്വിരാജിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ചിത്രമാണ് ആടുജീവിതം, ഇനിയും ആടുജീവിതത്തിന്
മറികടക്കാൻ ഉള്ളത് മഞ്ഞുമ്മലും, 2018 മാണ്. പി വി ആർ മൾട്ടിപ്ലെക്‌സും പ്രൊഡ്യൂസഴ്സ്
അസോസിയേഷനും തമ്മലുള്ള ഈ അടുത്തിടയിലെ തർക്കം ചെറുതായി സിനിമയെ ബാധിച്ചിരുന്നു. അങ്ങനൊരു
തർക്കമില്ലായിരുന്നെങ്കിൽ തീർച്ചയായും ആടുജീവിതം ഇപ്പോൾ 150 കോടി കളക്ഷന് മുന്നിൽ പോയേനെ
എന്നാണ് റിപോർട്ടുകൾ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/puli1.jpg?resize
=700%2C434&ssl=1)

ഇപ്പോൾ മോഹൻലാലിന് ശേഷം സോളോ മൂവി കൊണ്ട് 130 കോടി കളക്ഷൻ നേടിയ നടനായി മാറി പൃഥ്വിരാജ്,
പൃഥ്വിരാജിന്റെ ഹാർഡ് വർക്കിനുള്ള ഒരു ഫലം കിട്ടിയ ചിത്രമായിരുന്നു ആടുജീവിതം, ചിത്രത്തിലെ
നടന്റെ മേക്കോവർ തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്തായാലും ഇപ്പോൾ മലയാള സിനിമ
2024 ൽ ഒരു അഭിമാനം കൊള്ളുന്ന വര്ഷം തന്നെയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu2.jpg?resize
=1137%2C610&ssl=1)

 
