# 100 കോടിയിൽ തിളങ്ങി ആടുജീവിതം അതും ഒരാഴ്ച്ച പിന്നിടുമ്പോൾ! ഇത് റെക്കോർഡ് നേട്ടം

- Link: https://ml.b4blaze.com/film-news/aadujeevitham-erns-100-crore-globaly
- Published: 2024-04-06T11:23:25+05:30
- Author: Suji

പുതു റെക്കോർഡ് സൃഷ്ട്ടിച്ചിരിക്കുകയാണ് ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആടുജീവിതം,
ചിത്രം റിലീസ് ചെയ്യ്തു ഒൻപത് ദിവസം പിന്നിടുമ്പോൾ 100 കോടി തിളക്കത്തിൽ ആടുജീവിതം 
റെക്കോർഡ് സൃഷ്ട്ടിക്കുകയാണ്, ഇത് മലയാള സിനിമയുടെ അഭിമാന നേട്ടമെന്ന് തന്നെ പറയാം.
ഏറ്റവും വേഗത്തിൽ 100 കോടി നേടിയ മലയാള ചിത്രമെന്ന് പേര് വാങ്ങിയിരിക്കുകയാണ് ആടുജീവിതം.
ഈ വര്ഷത്തെ മലയാള ത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu1-3.jpg?resize
=1085%2C616&ssl=1)

വിദേശത്തെ റംസാൻ സീസണിന് പോലും ബാധിക്കാതെയാണ് ചിത്രത്തിന് നല്ലൊരു കളക്ഷൻ ലഭിക്കുന്നത്.
മറ്റു ഭാഷ ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിങ്ങിലും മറികടന്ന് ഇന്ത്യയിൽ തന്നെ ഒന്നാസ്ഥാനത്ത്
എത്തിയിരുന്നു ആടുജീവിതം, കരീന കപൂർ, തബു എന്നിവർ അഭിനയിച്ച ക്രൂ എന്ന ചിത്രവും അനുപമ
പരമേശ്വരന്റെ ടില്ലു സ്‌ക്വയറും പിന്നെ ഹോളിവുഡ് ചിത്രമായ ഗോഡ്‌സില്ല എക്സ് കോങ്ങ്,
തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടാണ് ഇപ്പോൾ ആടുജീവിതത്തിന്റെ രണ്ടാം ആഴ്ച്ചയിലേക്കുള്ള
കുതിപ്പ് തുടരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu4.jpg?resize
=1166%2C610&ssl=1)

ഫെബ്രുവരിയിലറിങ്ങിയ പ്രേമലു, മഞ്ഞുമലും മികച്ച കളക്ഷൻ നേടിയതിന് പിന്നാലെയാണ് ആടുജീവിതം
റിലീസ് ആയത്, ഇപ്പോൾ ഈ മികച്ച ആഗോളകളക്ഷൻ നേടിയിരിക്കുന്നതും. ചിത്രത്തിൽ നജീബ് എന്ന
കഥാപാത്രത്തെ അനായാസം അഭിനയിച്ച പൃഥ്വിരാജ് എന്ന നടനെ അഭിനന്ദിച്ചു നിരവധി സെലിബ്രറ്റികളും,
സിനിമ നിരൂപകരും രംഗത്ത് എത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/p1-1.jpg?resize=
1056%2C608&ssl=1)

 
