# രണ്ട് വര്‍ഷത്തെ ജോര്‍ദാന്‍ മരുഭൂമിയിലെ ഷൂട്ടിംഗിന് ശേഷം ബ്ലെസ്സിയും പൃഥ്വിരാജും നാട്ടിലേക്ക്…!

- Link: https://ml.b4blaze.com/film-news/aadujeevitham-foreign-schedule-completed-post-shared-by-prithviraj
- Published: 2022-06-15T10:45:41+05:30
- Author: Sreekumar

മലയാളി സിനിമാ പ്രേമികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബ്ലെസ്സി.
അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ആടുജീവിതം പ്രേക്ഷകര്‍
ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്ന സിനിമയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ
സിനിമയുടെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആടുജീവിതം സിനിമയുടെ വിദേശത്തെ
ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരമാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/6cc430c8-3a71-4be0-
8bc9-4d112bd189de-2.jpg?resize=436%2C546&ssl=1)

പൃഥ്വിരാജ് തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. ആടുജീവിതം
വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി വീട്ടിലേക്ക് തിരിച്ചു വരുന്നു എന്നാണ് അദ്ദേഹം ചിത്രം
പങ്കുവെച്ചുകൊണ്ട് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വിദേശത്തെ
ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് കേരളത്തില്‍ ഇനി കുറച്ച് ദിവസത്തെ ഷൂട്ടിംഗ് കൂടി
ബാക്കിയുള്ളതായും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നുണ്ട്. ആടുജീവിതം സിനിമയുടെ ലൊക്കേഷന്‍
ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ഈ വാര്‍ത്ത ആരാധകരെ അറിയിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട്
സിനിമയുടെ ഷൂട്ടിംഗ് ദീര്‍ഘനാള്‍ നീണ്ടുപോവുകയായിരുന്നു. രണ്ട് വര്‍ഷത്തോളമെടുത്ത് 
രണ്ട് ഘട്ടങ്ങളായിട്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മാര്‍ച്ചില്‍ ആണ് സിനിമയുടെ
രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനിലെ നിയന്ത്രണങ്ങള്‍
എല്ലാം ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സഹാറ, അള്‍ജീരിയ എന്നിവിടങ്ങൡലാണ്
സിനിമയുടെ ചിത്രീകരണം നടന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ്
എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്
വേണ്ടി താരം നടത്തിയ ശാരീരിക മാറ്റങ്ങള്‍ എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 
തന്‌റെ കഷ്ടപ്പാടുകളെ കുറിച്ച് ആളുകള്‍ പറയുമ്പോഴും പൃഥ്വിരാജ് പറയാറുള്ളത് സംവിധായകന്‍
ബ്ലെസ്സി കടന്നുപോയ സാഹചര്യങ്ങളെ കുറിച്ചായിരുന്നു.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Aadujeevitham-1.
jpeg?resize=1280%2C853&ssl=1)

വര്‍ഷങ്ങളോളമായി അദ്ദേഹം ഈ സിനിമയുടെ പിറകെയാണ്.. മലയാളത്തിലെ തിരക്കേറിയ സംവിധായകരില്‍
ഒരാളായ ബ്ലെസ്സി മറ്റ് സിനിമകളെല്ലാം മാറ്റി വെച്ചതും ഉപേക്ഷിച്ചതും ആടുജീവിതം എന്ന
ഈ സിനിമയ്ക്ക് വേണ്ടിയാണ്. അതോര്‍ക്കുമ്പോള്‍ താന്‍ സഹിച്ചതൊന്നും ഒരു ത്യാഗമേ അല്ലെന്നാണ്
പൃഥ്വിരാജ് പോലും പറഞ്ഞത്. അതേസമയം, ഒരു നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എ.ആര്‍ റഹ്‌മാന്‍
മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ കൂടിയാണ് ആടുജീവിതം. അദ്ദേഹം 
ജോര്‍ദാനിലെ സെറ്റ് സന്ദര്‍ശിക്കാന്‍ എത്തിയ വിശേഷം എല്ലാം പൃഥ്വിരാജ് തന്റെ സോഷ്യല്‍
മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ വിദേശ ഷൂട്ടിംഗ് കഴിഞ്ഞ വിവരവും 
ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ്
ഇനി ആരാധകര്‍.

>  
> View this post on Instagram
>  
> [A post shared by Prithviraj Sukumaran (@therealprithvi)](https://www.instagram.com/p/Cey5tvAvDR_/?utm_source=ig_embed&utm_campaign=loading)
