# വമ്പൻ വിജയങ്ങൾ കൈവരിച്ച മലയാള സിനിമകൾ ഇനിയും ഓ ടി ടി ഭരിക്കാൻ എത്തുന്നു, ‘മഞ്ഞുമ്മലി’ന് പിന്നാലെ ‘ആടുജീവിതവും’ ഓ ടി ടി യിൽ  

- Link: https://ml.b4blaze.com/film-news/aadujeevitham-in-o-t-t-relase-daite-out
- Published: 2024-04-30T15:51:43+05:30
- Author: Suji

‘പ്രേമലു’  എന്ന ചിത്രത്തിൽ തുടങ്ങിയ വിജയ തിളക്കം ഇപ്പോൾ മലയാള സിനിമയിൽ തുടർന്ന് 
കൊണ്ടിരിക്കുകയാണ്, ഇപ്പോൾ’ ആവേശം’ ആണ് വിജയ തിളക്കത്തിൽ നിൽക്കുന്ന ചിത്രം. മലയാള 
സിനിമ ഇനിയും ഓ ടി  ടി കൾ ഭരിക്കാൻ തുടങ്ങുകയാണ്, മെയ് 5 നാണ്  മഞ്ഞുമ്മൽ ഓ ടി ടി യിൽ
റിലീസ് ചെയ്യുന്നത്, ഡിസ്‌നി പ്ലസ് ഹോറ്റ് സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്,
ഇപ്പോൾ മഞ്ഞുമ്മലിന് പിന്നാലെ തന്നെ വമ്പൻ ഹിറ്റ് ആയ പൃഥ്വിരാജ് ചിത്രം ആടുജീവിതം ഓ
ടി ടി യിൽ എത്തുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/m1-4.jpg?resize=
789%2C563&ssl=1)

ആഗോളതലത്തിൽ ഈ ചിത്രം 150 കോടി കളക്ഷൻ ആയിരുന്നു ലഭിച്ചത്, ഈ ചിത്രവും ഡിസ്‌നി പ്ലസ്
ഹോട് സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മെയ് 10  നെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ്
റിപോർട്ടുകൾ പറയുന്നത്. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ്, ബ്ലെസ്സി
കൂട്ടുകെട്ടിലെ ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aad1.jpg?resize=
913%2C564&ssl=1)

നജീബ് എന്ന കഥാപത്രത്തെ ആയിരുന്നു ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്, അമല പോൾ
ആയിരുന്നു ചിത്രത്തിൽ നായിക ആയി എത്തിയത്, ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു ഈ ചിത്രത്തിന്
ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pre.jpg?resize=1163%
2C600&ssl=1)

 
