# തോല്‍ക്കാന്‍ മനസ്സിലാത്ത നജീബ്!! ആടുജീവിതത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

- Link: https://ml.b4blaze.com/film-news/aadujeevitham-movie-new-poster-out
- Published: 2024-01-30T21:28:02+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന
ചിത്രം ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതമാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.
ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകലോകം സ്വീകരിക്കുന്നത്.
ഏറെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയത്. ഇപ്പോഴിതാ
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.

ആരാധകലോകം കാത്തിരുന്ന ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്ററും ഹൃദയത്തിലേറ്റിയിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. പ്രഭാസും രണ്‍വീര്‍ സിങ്ങുമായിരുന്നു
മുന്‍പ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
  നജീബിന്റെ ദുരിത ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍
അവതരിപ്പിക്കുന്ന പോസ്റ്ററുകളായിരുന്നു പുറത്തുവന്നത്. ഇതുവരെ എത്തിയ ലുക്കില്‍ നിന്നും
ഏറെ വ്യത്യസ്തമായ പോസ്റ്ററാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തോല്‍ക്കാന്‍ മനസ്സിലാത്ത
മനുഷ്യന്‍ എന്നു പറഞ്ഞാണ് പൃഥിരാജും ചിത്രങ്ങള്‍ പങ്കുവച്ചത്. ജീവിതത്തിന്റെ കഠിനതകളും
കയ്പ്പുനീരും രുചിക്കുന്നതിനു മുന്‍പുള്ള നജീബാണ് പുതിയ പോസ്റ്ററിലുള്ളത്. ഏപ്രില്‍
10 ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയിലറിനും  പൃഥ്വിരാജിന്റെ 
കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. അമല പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ
നായികയായെത്തുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍
ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍
ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
