# കാത്തിരിപ്പ് അവസാനിച്ചു!!! ആടുജീവിതം തീയ്യേറ്ററിലേക്ക്, വമ്പന്‍ പ്രഖ്യാപനവുമായി പൃഥ്വിരാജും ബ്ലെസിയും

- Link: https://ml.b4blaze.com/film-news/aadujeevitham-movie-update-out
- Published: 2023-11-28T18:53:43+05:30
- Author: Anu

മലയാള സിനിമാ ലോകവും ആരാധകലോകവും ഇത്രമേല്‍ കാത്തിരുന്ന മറ്റൊരു ചിത്രമില്ല. ബ്ലെസി-
പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതത്തിനായി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ്
ആരാധകലോകമുള്ളത്. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗും ചിത്രീകരണം അവസാനിച്ചിട്ട് ഒരു
വര്‍ഷമായെങ്കിലും ‘ആടുജീവിതം’ സിനിമയുടെ റിലീസിനെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നില്ല.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വമ്പന്‍
അപഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബ്ലെസിയും പൃഥ്വിരാജും. ആരാധകലോകം ഒന്നടങ്കം ആവേശത്തിലുമാണ്.
ആടുജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്നാണ് ആ
വമ്പന്‍ അറിയിപ്പ്.
  മുപ്പതിന് വൈകീട്ട് നാലുമണിക്ക് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്നാണ്
വീഡിയോയിലൂടെ അറിയിച്ചത്. പ്രതീക്ഷയെ പുനര്‍നിര്‍വചിക്കുന്നു എന്നാണ് റിലീസ് തീയതി 
പ്രഖ്യാപനത്തേക്കുറിച്ചുള്ള വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.

ബെന്യാമിന്റെ വിഖ്യാത നോവല്‍ ആടുജീവിതമാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എ എത്തിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായെങ്കിലും സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമായിരുന്നില്ല.
എന്നാല്‍ ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമാകുന്നത്.
  സൗദി അറേബ്യയിലെ ഇന്ത്യന്‍
കുടിയേറ്റ തൊഴിലാളിയായ നജീബ് ആയിട്ടാണ് പൃഥ്വി എത്തുന്നത്. ചിത്രത്തിനായുള്ള പൃഥ്വിയുടെ
രൂപമാറ്റം ഏറെ ഞെട്ടിക്കുന്നതാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുന്നത
