# കേരളത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്‌ളാഷ് ഉണ്ടാകുമോ? ‘ആടുജീവിതവും’, ‘ലിയോ’യും ഒരേ സമയം 

- Link: https://ml.b4blaze.com/film-news/aadujeevithamleo-at-the-same-time-big-clash-in-box-office
- Published: 2023-03-23T10:05:20+05:30
- Author: Suji

പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ ഉയർത്തുന്ന ഒരു ചിത്രം തന്നെയാണ് ആട് ജീവിതം, 2022
ൽ ജൂലൈ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെ ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ്
ഇപോൾ പുറത്തുവരുന്നത്, മലയാള സാഹിത്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ഒരു കഥ ഭാഗം തന്നെയാണ്
ഈ ചിത്രം, ഒരുപാടു ദൈർഘ്യം ഉള്ളതാണെന്നും  പറയപ്പെടുന്നുണ്ട്. ഈ വാർത്ത ഇപ്പോൾ സത്യം
ആണെങ്കിൽ സിനിമ ഒക്ടോബറിൽ റിലീസ് ആകുമെന്ന് തന്നെ അനുമാനിക്കാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/aadujeevitham1.jpg?
resize=1248%2C650&ssl=1)

അതുപോലെ സിനിമാപ്രേമികൾ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലോകേഷ് കനക രാജ് സംവിധാനം
ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’, ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ നടന്നു
കൊണ്ടിരിക്കുകയാണ്, അതുപോലെ ലിയോ ഒക്ടോബര് 19 നെ റിലീസ് ചെയ്യുമെന്ന് മുൻപ് തീരുമാനിച്ചിരുന്നു,
അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷെ കേരളത്തിൽ ഒരു വലിയ ബോക്സ് ഓഫീസിനെ ക്ലാഷ് തന്നെ ഉണ്ടാകുമോ
എന്നാണ് ഇപ്പോൾ റിപോർട്ടുകൾ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/leo1-4.jpg?resize
=1200%2C628&ssl=1)

ഇനിയും ആട് ജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
എലാവരും, 4 വര്ഷം കൊണ്ടാണ് ബ്ലെസ്സിയും സംഘവും ഈ ചിത്ര൦ ഇപ്പോൾ സാധിച്ചിരിക്കുന്നത്,
തന്റെ ഡ്രീം പ്രൊജക്റ്റ് തന്നെയാണ് ആടുജീവിതം എന്ന് സംവിധായകൻ ബ്ലെസി മുൻപ് പറഞ്ഞിട്ടുണ്ട്.
എന്തായലും ഇരു ചിത്രങ്ങളും ഈ ഒക്ടോബറിൽ റിലീസ് ആകുകയാണെങ്കിൽ ബോക്സ് ഓഫീസിൽ ഒരു മത്സരം
തന്നെയായിരിക്കും കേരളത്തിൽ നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/blesy1.jpg?resize
=735%2C546&ssl=1)
