# പതിനഞ്ച് മിനുട്ടുകള്‍ക്ക് ആലിയ വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍

- Link: https://ml.b4blaze.com/film-news/aalia-bought-five-crore-for-a-movie
- Published: 2021-12-01T12:26:07+05:30
- Author: Rahul

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ആലിയ ഭട്ട്. ക്യൂട്ടാണ് ആലിയയുടെ 
സൗന്ദര്യമെന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെയാണ്
ആലിയ സിനിമാലോകത്തേക്കെത്തിയത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയില്‍ തന്റെ സ്ഥാനം
കണ്ടെത്തിയ താരം ഇപ്പോള്‍ യുവനടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാണ്. ഇരുവരുടേയും
വിവാഹമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്. വൈകാതെ ഇരുവരും തമ്മിലുള്ള
വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ആലിയ തെലുങ്ക് സിനിമാ ലോകത്തേക്ക് കൂടി
ചുവടുവെക്കാന്‍ ഒരുങ്ങുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

 ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ്
ആലിയ തെലുങ്കിലേക്ക് എത്തുന്നത്. ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍
പ്രമുഖരായ നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്. പക്ഷെ, ആലിയ സ്‌ക്രീനിലെത്തുന്നത് വളരെ
കുറച്ച് സമയം മാത്രമാണ്. എന്നാല്‍ അതിന് വലിയൊരു പ്രതിഫലം തന്നെ വാങ്ങുന്നുണ്ടെന്നുമാണ്
പുത്തന്‍ റിപ്പോര്‍ട്ടുകള്‍.തെലുങ്കിലെ ആദ്യ സിനിമയില്‍ കേവലം പതിനഞ്ച് മിനുറ്റ് മാത്രമേ
ആലിയ ഉണ്ടാവുകയുള്ളു എന്നാണ് അറിയുന്നത്. ഇത്രയും മിനിറ്റില്‍ അഭിനയിക്കുന്നതിന് വേണ്ടി
മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മാത്രമേ
ആലിയയുടെ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നുള്ളു. പതിനഞ്ച് മിനിറ്റേ ഉള്ളുവെങ്കിലും ആലിയയുടേത്
ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു 
സമയത്താണ് ആലിയ എത്തുക.

 
