# ആമിര്‍ഖാന്റെ മകളുടെ വിവാഹവിവരം പുറംലോകം അറിഞ്ഞത് ഇങ്ങനെ..!

- Link: https://ml.b4blaze.com/film-news/aamir-khan-daughter-ira-khan-getting-married
- Published: 2022-09-26T11:58:39+05:30
- Author: B4blaze News Desk

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയാകുന്നു, താരപുത്രിയുടെ
വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന്
ഒടുവിലാണ് ഇപ്പോള്‍ ബന്ധം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഫിറ്റ്‌നസ് ട്രെയിനര്‍
നൂപുര്‍ ഷിക്കാരെയാണ് ഇറ ഖാന്റെ ജീവിത പങ്കാളിയാകുന്നത്. നാടക കലാകാരിയാണ് ഇറ ഖാന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/amir-khan-daughter.
jpg?resize=458%2C579&ssl=1)

വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ്
ഇറഖാന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു മുഹൂര്‍ത്തം കഴിഞ്ഞ വിവരം പുറത്ത് വിട്ടത്.
മത്സരം കാണാന്‍ എത്തിയ ഇറയ്ക്ക് അരികില്‍ എത്തി സൈക്കിളിംഗ് മത്സരത്തിനുള്ള വേഷം ധരിച്ച്
എത്തിയ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ira-khan-1.jpg?resize
=652%2C526&ssl=1)

നൂപുര്‍ മുട്ടുകുത്തിയാണ് വിവാഹ മോതിരം ഇറയ്ക്ക് സമ്മാനിച്ചത്.. ഈ വീഡിയോ ആണ് ഇപ്പോള്‍
താരപുത്രി പുറത്ത് വിട്ടിരിക്കുന്നത്. മത്സരത്തിനിടെ തന്നെയാണ് ഇറ നൂപുറിനോട് ഇഷ്ടമാണ്
എന്ന് പറഞ്ഞിരിക്കുന്നതും.. യെസ് .. എന്ന് ഇറ പറഞ്ഞതോടെ വലിയ ആര്‍പ്പുവിളികളും ആരവവും
വീഡിയോയില്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/amir.jpg?resize=
455%2C578&ssl=1)

കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ആമിര്‍ഖാന്റെ ആദ്യഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 
ജുനൈദെന്നയാണ് ആമിര്‍ഖാന്റെ മകന്‍. 2002ല്‍ റീന ദത്തയുമായി ആമിര്‍ഖാന്‍ വിവാഹ മോചനം
നേടിയിരുന്നു.

>  
> View this post on Instagram
>  
> [A post shared by Ira Khan (@khan.ira)](https://www.instagram.com/reel/Ci0Vppej6Z4/?utm_source=ig_embed&utm_campaign=loading)
