# രൺവീർ സിങ്ങിന്റെ നഗ്നചിത്രത്തെ കുറിച്ച് ആമിർ ഖാൻ പറഞ്ഞത്

- Link: https://ml.b4blaze.com/film-news/aamir-khan-on-ranveer-singhs-nude-photoshoot
- Published: 2022-08-04T12:33:45+05:30
- Author: Gargi

കോഫി വിത്ത് കരണ്‍ 7-ന്റെ അഞ്ചാമത്തെ എപ്പിസോഡ് ഒടുവില്‍ പുറത്തിറങ്ങി. പുറത്തിറങ്ങാനുള്ള
ചിത്രമായ ലാല്‍ സിംഗ് ഛദ്ദയിലെ പ്രധാന താരങ്ങള്‍, ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍ 
എന്നിവര്‍ ഈ എപ്പിസോഡില്‍ അവതാരകനായ കരണ്‍ ജോഹറുമായി രസകരമായ സംഭാഷണം നടത്തിയതിന്റെ
വീഡിയോയാണ് പുറത്തുവരുന്നത്. രസകരമായ റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ, ആമിര്‍ രണ്‍വീര്‍ 
സിങ്ങിന്റെ നഗ്‌നചിത്രങ്ങളോട് പ്രതികരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Aamir-Khan.jpg?resize
=1200%2C900&ssl=1)

‘അദ്ദേഹത്തിന് മികച്ച ശരീരഘടനയുണ്ട്. അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും 
താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ranveer-121.jpg?
resize=1280%2C720&ssl=1)

പേപ്പര്‍ മാഗസിനു വേണ്ടിയുള്ള ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ട്
വലിയ ചര്‍ച്ചയായിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍
ഈ ഫോട്ടോഷൂട്ടിന്റെ പേരില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
താരത്തെ പിന്തുണച്ച് സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരുന്നു.
 രണ്‍വീറിനെ
ആരും നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും താന്‍ എന്താണോ അങ്ങനെയായിരിക്കാന്‍ എല്ലാവര്‍ക്കും
അവകാശമുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ranveer-1.jpg?resize
=1280%2C720&ssl=1)

‘ആളുകളെ അവരവരായിരിക്കാന്‍ അനുവദിക്കണം. രണ്‍വീര്‍ എപ്പോഴും അങ്ങനെയാണ്. ജീവിതത്തില്‍
മറ്റൊരാളായി നടിക്കില്ല. അവന്‍ സമീപത്തുണ്ടെങ്കില്‍ നമുക്ക് സൗഹൃദവും സന്തോഷവും പ്രസരിപ്പും
തോന്നും. അതെല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/arjun-kapoor-1200-
3.jpg?resize=1200%2C667&ssl=1)

സ്വന്തം ചര്‍മത്തില്‍ അവന്‍ സന്തുഷ്ടനാണെങ്കില്‍, അവന് അത് ആഘോഷിക്കണം എന്നുണ്ടെങ്കില്‍
അങ്ങനെയാകട്ടെ. നമുക്ക് അതു ബഹുമാനിക്കാം. എല്ലാം വളരെ സന്തോഷത്തോടു കൂടിയാണ് അവന്‍
ചെയ്യുന്നതെന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.
