# മദ്യപിച്ച് കാലിടറി വീഴാൻ പോയി, പിടിച്ച് നിന്നത് വാതിലിൽ; ഇത് മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് തന്നെയോ!

- Link: https://ml.b4blaze.com/film-news/aamir-khan-trips-as-he-leaves-a-party-netizens-troll-him-for-being-drunk
- Published: 2023-10-07T22:34:48+05:30
- Author: Gargi

ആരാധകർക്ക് നിരാശ ഇത് ആമിർ ഖാൻ തന്നെയാണോ… വീഡിയോ കണ്ടവരൊക്കെ സംശയത്തോടെ ചോദിക്കുകയാണ്.
ബോളിവുഡിലെ മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന താരമാണ് ആമിർ. ഇപ്പോൾ. 
ഒരു പാർട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കാലിടറിപ്പോകുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്.
ദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് താരമെന്നാണ് വിമർശകർ പറയുന്നത്. ഹാളിൽ നിന്ന് പുറത്തുവരാൻ
ശ്രമിക്കുന്ന ആമിർഖാൻ വീഴാൻ പോകുമ്പോൾ ബാലൻസിനായി വാതിലിൽ പിടിച്ചു നിൽക്കുന്നതാണ് 
വീഡിയോയിലുള്ളത്. താരത്തിന്റെ ലുക്കും ട്രോളിന് കാരണമാകുന്നുണ്ട്.

> [#AamirKhan](https://twitter.com/hashtag/AamirKhan?src=hash&ref_src=twsrc%5Etfw)
> spotted drunk last night at a party.
> Fans claim that the actor is depressed post
> the massive success of [#ShahRukhKhan𓀠](https://twitter.com/hashtag/ShahRukhKhan%F0%93%80%A0?src=hash&ref_src=twsrc%5Etfw)'
> s [#Pathaan](https://twitter.com/hashtag/Pathaan?src=hash&ref_src=twsrc%5Etfw)&
> [#Jawan](https://twitter.com/hashtag/Jawan?src=hash&ref_src=twsrc%5Etfw) On the
> work front [#Aamir](https://twitter.com/hashtag/Aamir?src=hash&ref_src=twsrc%5Etfw)
> is producing the next film of [#SunnyDeol](https://twitter.com/hashtag/SunnyDeol?src=hash&ref_src=twsrc%5Etfw)
> after [#Gadar2](https://twitter.com/hashtag/Gadar2?src=hash&ref_src=twsrc%5Etfw)
> which will be directed by [#RajkumarSantoshi](https://twitter.com/hashtag/RajkumarSantoshi?src=hash&ref_src=twsrc%5Etfw).
> [pic.twitter.com/7LPJUZbmC5](https://t.co/7LPJUZbmC5)
> — Filmi Duniya (@filmimonthly) [October 5, 2023](https://twitter.com/filmimonthly/status/1709930449148199079?ref_src=twsrc%5Etfw)

തുടർ പരാജയങ്ങളും ജവാൻ, ഗദ്ദർ 2 പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയോ,
ആമിർ മദ്യത്തിന് അടിമയായോ എന്നൊക്കെയാണ് വിമർശകർ ചോദിക്കുന്നത്. സാധാരണ ബോളിവുഡിന്റെ
പാർട്ടി ആഘോഷങ്ങളിൽ കാണാത്ത മുഖമാണ് ആമിറിന്റേത്. അതുകൊണ്ട് താരത്തിന് ഈ വീഡിയോ അതിവേ​
ഗം വൈറലായി മാറി. അതേസമയം, നടനെ പിന്തുണച്ചും നിരവധി പേരാണ് രം​ഗത്ത് വരുന്നത്. ഒരാൾക്ക്
മദ്യപിക്കാനും ഒഴിവ് സമയം ആസ്വദിക്കുവാനുമുള്ള അവകാശം ഉണ്ടെന്നാണ് പിന്തുണയ്ക്കുന്നവരുടെ
പ്രതികരണം. ലാൽ സിംഗ് ഛദ്ദയാണ് ആമിറിന്റേതായി ഒടുവിൽ പുറത്ത് വന്ന സിനിമ.

1994-ൽ പുറത്തിറങ്ങിയ ടോം ഹാങ്‌ക്‌സിന്റെ ഏറെ പ്രശംസ നേടിയ ചിത്രമായ ഫോറസ്റ്റ് ഗമ്പിനെ
അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. എന്നാൽ, തീയേറ്ററിൽ വിജയം നേടാൻ സിനിമയ്ക്ക്
സാധിച്ചിരുന്നില്ല. കാജോൾ, വിശാൽ ജേത്വ എന്നിവർ അഭിനയിച്ച സലാം വെങ്കിയിൽ അതിഥി വേഷത്തിലും
താരം എത്തിയിരുന്നു. രണ്ട് വർഷത്തേക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന്
ഈ വർഷമാദ്യം ആമിർ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും
താരം പറഞ്ഞിരുന്നു. എന്നാൽ, നിർമാണ രംഗത്ത് ആമിർ ഖാൻ സജീവമാണ്. സണ്ണി ഡിയോളിനെ നായനാക്കി
രാജ്കുമാർ സന്തോഷി ഒരുക്കുന്ന പുതിയ ചിത്രം നിർമിക്കുന്നത് ആമിർ ഖാനാണ്. ‍
