# ഹൃദയം കീഴടക്കട്ടെ!! ആദിപുരുഷ് ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ആമിര്‍ ഖാന്‍

- Link: https://ml.b4blaze.com/film-news/aamir-khan-wishes-to-adhipurush-movie
- Published: 2023-06-15T19:17:10+05:30
- Author: Anu

ബോളിവുഡ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസും കൃതി സനോണും മുഖ്യ വേഷത്തിലെത്തുന്ന
ആദിപുരുഷ്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാളെയാണ് ചിത്രം തിയ്യേറ്ററിലേക്ക്
എത്തുന്നത്.

റിലീസിന് മുന്‍പ് തന്നെ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ
4.7 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിനെ
ഭഗവാന്‍ രാമനായി കാണാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്.
  അതേസമയം, റിലീസിന് മുന്‍പ് തന്നെ
ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്‍. ഭൂഷണ്‍ കുമാര്‍, സെയ്ഫ്
അലി ഖാന്‍, പ്രഭാസ്, കൃതി സനോന്‍, ഓം റൗട്ട്, കൂടാതെ മുഴുവന്‍ ടീമിനും അവരുടെ ഇതിഹാസ
ചിത്രമായ ആദിപുരുഷിന് എല്ലാ ആശംസകളും നേരുന്നു. ഇത് ഹൃദയം കീഴടക്കട്ടെ എന്നാണ് താരം
കുറിച്ചത്.  ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആദിപുരുഷിന്റെ
ട്രെയിലര്‍ പങ്കിട്ടിട്ടുണ്ട്. ചിത്രത്തിന് വിജയാശംസകളും നേര്‍ന്നു.
