# ‘ഏതാ ഈ അലവലാതി’ ചിരിപടര്‍ത്തി ആനന്ദം പരമാനന്ദം ടീസര്‍

- Link: https://ml.b4blaze.com/film-news/aanandham-paramaanandham-teaser-released
- Published: 2022-10-20T22:02:46+05:30
- Author: Gargi

ഇന്ദ്രന്‍സ്- ഷറഫുദ്ദീന്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഷാഫി ചിത്രം ആനന്ദം പരമാനന്ദത്തിന്റെ
ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ്
മേക്കറായ ഷാഫിയുടെ അടുത്ത കോമഡി ഹിറ്റ് ചിത്രമായിരിക്കും ആനന്ദം പരമാനന്ദം എന്നാണ് 
ടീസറില്‍ നിന്ന് വ്യക്തമാകുന്നത്.

പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന
പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. എം സിന്ധുരാജാണ്
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും
ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രന്‍സിനും ഷറഫുദ്ദീനും പുറമേ അജു വര്‍ഗീസ്, 
ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ
മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/aanandham-paramaanandham-
3.jpg?resize=900%2C514&ssl=1)

മനോജ് പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെ
വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം നല്‍കുന്നത്. സാജന്‍ ആണ് എഡിറ്റര്‍.
