# മധു ബാലകൃഷ്ണന്റെ തിരിച്ച് വരവും, സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റും..! ‘ആരമ്പ തേനിമ്പ’ ഗാനം പുറത്ത്..!

- Link: https://ml.b4blaze.com/film-news/aaramba-thenimba-mei-hoom-moosa-song-out
- Published: 2022-09-04T09:49:36+05:30
- Author: B4blaze News Desk

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായി ഒരുങ്ങുന്ന മേ ഹൂം മൂസയ്ക്കായാണ് പ്രേക്ഷകരുടെ
ഇനിയുള്ള കാത്തിരിപ്പ്. ഇപ്പോഴിതാ കാത്തിരിപ്പിന് ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിലെ
ഇമ്പമുള്ളൊരു പാട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആരമ്പ തേനിമ്പ
എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
പുറത്ത് വിട്ടിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ പാടിയിരിക്കുന്ന ഗാനം ജനഹൃദയങ്ങളില്‍ കയറിക്കഴിഞ്ഞു..
നല്ലൊരു മാപ്പിളപാട്ട്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/mei-hoom-moosa-song1.
jpg?resize=505%2C556&ssl=1)

എന്നാണ് ഗാനം കണ്ട് പലരും അഭിപ്രായം പറയുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്
റഫീഖ് അഹമ്മദ് ആണ്. ശ്രീനാഥ് ശിവശങ്കരന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയുടെ രണ്ട് ഗാനങ്ങളാണ് ഇതിനോടകം പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ.. രാജ്യത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന മലപ്പുറം പൊന്നാനി
സ്വദേശി മൂസ ആയിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/mei-hoom-moosa.jpg?
resize=1280%2C720&ssl=1)

പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം മേ ഹൂം മൂസ അദ്ദേഹത്തിന്റെ അടുത്ത ഹിറ്റ് സിനിമ ആയിരിക്കും
എന്നാണ് ആരാധകര്‍ ഇപ്പോള്‍ തന്നെ പറയുന്നത്. പുതിയ ഗാനം പുറത്ത് വന്നതോടെ മലയാള സിനിമാ
രംഗത്തെ പിന്നണിഗായകന്‍ മധുബാലകൃഷ്ണന്റെ ഒരു തിരിച്ചു വരവ് കൂടിയായിരിക്കും ഈ ഗാനം 
എന്നും പ്രേക്ഷകര്‍ കമന്റുകളായി അഭിപ്രായം പങ്കുവെയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/madhu.jpg?resize
=627%2C579&ssl=1)

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമായി ഒരുങ്ങുന്ന മേം ഹൂം മൂസ സംവിധാനം ചെയ്യുന്നത്,
ജിബു ജേക്കബ് ആണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു..
പാപ്പന് ശേഷം മറ്റൊരു പുത്തന്‍ ലുക്കിലാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്.
