# ആറാട്ട് മൊത്തത്തില്‍ ഫണ്‍ ആയിരുന്നു..!! പക്ഷേ, ആ നടത്തം ചെയ്യില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു..!!

- Link: https://ml.b4blaze.com/film-news/aarrattu-movie-location-fun
- Published: 2022-03-27T13:53:52+05:30
- Author: Rahul

മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണന്റെ
സംവിധാനത്തില്‍ ഫെബ്രുവരി 18ന് തീയറ്ററുകളില്‍ എത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് 
നേടിയത്. അതേസമയം, ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും സിനിമ ഇരയായിരുന്നു.
ഇപ്പോള്‍ സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ കൂടി എത്തിയതോടെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍
വീണ്ടും ഉയര്‍ന്നു വരികയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംവിധായകന്‍
ബി ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/aarattu89-240x300.
jpg?resize=1128%2C1410&ssl=1)

മൊത്തത്തില്‍ ആറാട്ട് നല്ലൊരു ഫണ്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.. കൂടെ മോഹന്‍ലാല്‍
സെറ്റില്‍ വെച്ച് ചെയ്ത ഒരു രസകരമായ സംഭവവും അദ്ദേഹം പങ്കുവെച്ചു. ‘രാത്രികാലങ്ങളില്‍
എന്റേയും ഉദയന്റേയുമൊപ്പം കുറേനേരം വര്‍ത്തമാനം പറഞ്ഞിട്ടാണ് ലാല്‍ സാറ് പോകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Neyyattinkara-Gopante-
Aarattu-300x169.jpg?resize=1092%2C615&ssl=1)

എല്ലാ തവണയും പോവുമ്പോള്‍ പുള്ളി കോറിഡോറില്‍ കൂടി ഞങ്ങളെ കാണിക്കാനായി ഒരു പ്രത്യേക
രീതിയില്‍ നടക്കും. മൂന്നാമത്തെ ദിവസം ഷൂട്ടിനായി വന്നപ്പോള്‍ ഇന്നത്തെ ഷൂട്ടില്‍ എനിക്ക്
ആ നടപ്പ് വേണമെന്ന് പറഞ്ഞു. ഒരു തരത്തിലും ഞാന്‍ ചെയ്യില്ല എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/b-unnikrishnan-mohanlal-
1024x538-1-300x158.jpg?resize=1123%2C592&ssl=1)

അങ്ങനെയല്ല എനിക്കത് വേണമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ പുള്ളി അത് ചെയ്തു. ഭയങ്കര രസകരമായ
ഒരു ഷൂട്ട് ആയിരുന്നു അത്. ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു…കൂട്ടത്തില്‍ ഈ സിനിമയെ
വെറുതെ വിടൂ എന്നും ഇതൊരു പാവം സിനിമയാണെന്നും സംവിധായകന്‍ പറയുന്നു.
