# അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ…! ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നുണ്ടെന്ന് ആഷിഖ് അബു..!

- Link: https://ml.b4blaze.com/film-news/aashiq-abu-about-his-new-project-with-mohanlal
- Published: 2022-02-27T15:10:28+05:30
- Author: Rahul

മരക്കാറിന് ശേഷം പ്രിയദര്‍ശനുമൊത്തുള്ള മറ്റൊരു സിനിമ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നെങ്കിലും
പിന്നീട് ആ സിനിമ ഉപേക്ഷിച്ചെന്നും ഇനി ആഷിഖ് അബുവുമായിട്ടാണ് മോഹന്‍ലാല്‍ പുതിയ സിനിമ
ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പാടെ തള്ളിക്കൊണ്ടായിരുന്നു
മോഹന്‍ലാലിന്റെ വലംകൈയ്യായ ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mohanlal-award-300x157.
jpg?resize=1047%2C548&ssl=1)

ആഷിഖ് അബുവുമൊത്ത് ഒരു സിനിമയുടെ ചര്‍ച്ച നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ
വാര്‍ത്തയാണെന്നുമാണ് ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ കാര്യത്തെ കുറിച്ച് ആഷിഖ്
അബു ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ലാലേട്ടനുമൊത്തുള്ള
സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം
ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്റെ വിശ്വാസം”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/aashiq-3-300x169.
jpg?resize=1067%2C601&ssl=1)

എന്നാണ് ആഷിഖ് അബു തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ ഭാവി സിനിമകളെ
കുറിച്ച് പറഞ്ഞത്. ടൊവിനോ തോമസ് നായകനാകുന്ന നാരദന്‍ ആണ് ആഷിഖ് അബുവിന്റെതായി റിലീസിനെത്തുന്ന
ഏറ്റവും പുതിയ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mammootty-katha-
pareyumbol-300x156.jpg?resize=1156%2C601&ssl=1)

അതേസമയം, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്റെ
ആലോചനയിലുണ്ട്. അതിനിടെ, ശ്യാം പുഷ്‌കരന്റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ നായകനാവുന്ന
ബോളിവുഡ് ചിത്രത്തിന് വേണ്ടി ഷാരൂഖിനെ കണ്ടതായും സിനിമയുടെ ആശയം പറഞ്ഞതായും ആഷിഖ് വ്യക്തമാക്കിയിട്ടുണ്ട്.

 

 
