# ആവേശത്തിലെ രംഗണ്ണനും ,അമ്പാനും ഹിന്ദി ഭാഷയെ അപമാനിച്ചു! ഡയലോഗിനെതിരെ  വിമർശനം 

- Link: https://ml.b4blaze.com/film-news/aavsham-movie-dailogs-in-criticisams
- Published: 2024-05-10T16:28:12+05:30
- Author: Suji

ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്,
ഇപ്പോൾ ചിത്രത്തിലെ ഡയലോഗിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ഭാഷയെ അപമാനിക്കുന്നു
എന്നാണ്  ആ വിമര്‍ശനം. ചിത്രത്തിലെ  ഇന്റര്‍വെല്‍ സീനിലെ ഫഹദിന്റെ കഥാപാത്രം ആളുകള്‍ക്ക്
വാണിങ് കൊടുക്കുന്ന ഭാഗത്തെ ഡയലോഗിനെ ചൊല്ലിയാണ് ഈ വിവാദം, മലയാളത്തിലും കന്നഡയിലും
രംഗന്‍ വാണിങ് കൊടുത്തതിന് ശേഷം ഹിന്ദിയില്‍ അതേ ഡലയോഗ് പറയാന്‍ പോകുന്നുണ്ട്.,എന്നാൽ
ആ സമയം അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നു അതാണ് വിമർശനം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aa1.jpg?resize=596%
2C332&ssl=1)

ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണെന്നും രാഷ്ട്രഭാഷയ്ക്ക്
ബഹുമാനം നല്‍കൂ എന്നിങ്ങനെയുള്ള കമന്റുകളാണ് എക്‌സില്‍ ഉയരുന്നത്. എന്നാല്‍ ഇന്ത്യയുടെ
ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ ബഹുമാനം കൊടുക്കേണ്ടതില്ല
എന്ന കമന്റുകളും എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aa2.jpg?resize=623%
2C350&ssl=1)

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആവേശം,
ചിത്രത്തിൽ ഫഹദ് ആണ് രംഗ അണ്ണൻ ആയി അഭിനയിക്കുന്നത് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aave1.jpg?resize
=1056%2C577&ssl=1)

 
