# ഈ ജീവിതത്തിൽ അത് കിട്ടിയാൽ പിന്നെ വേറൊന്നും തനിക് വേണ്ട

- Link: https://ml.b4blaze.com/film-news/abhaya-about-varam
- Published: 2023-07-25T09:22:34+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം
ആലപിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരും ഉണ്ട്. സംഗീത സംവിധായകൻ
ഗോപി സുന്ദറുമായുള്ള അഭയയുടെ ബന്ധമാണ് താരം കൂടുതൽ പ്രേഷകരുടെ ശ്രദ്ധ നേടാൻ കാരണമായത്.
ഈ വിഷയത്തിൽ നിരവധി വിമർശനങ്ങളും താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അതിനോട് ഒന്നും താരം
ഇത് വരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന അഭയയുടെ ചിത്രങ്ങൾക്ക്
എല്ലാം വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനോട് 
ഒന്നും പ്രതികരിക്കാൻ അഭയ തയാറായിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/abhaya-hiranmayi-
images.jpg?resize=376%2C549&ssl=1)

എന്നാൽ അഭയ പങ്കുവെക്കുന്ന പല പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ 
നേടാറുണ്ട്. ഇത്തരത്തിൽ അഭയ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ്
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ കുറിച്ച് ആണ് അഭയ 
പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തനിക് തന്റെ കുട്ടിക്കാലം വല്ലാതെ മിസ് ചെയ്യുന്നുണ്ട്
എന്നും തനിക്ക് ആ കാലത്തിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹം എന്നുമാണ് അഭയ ഇപ്പോൾ പങ്കുവെച്ച
പോസ്റ്റിൽ പറയുന്നത്. പോസ്റ്റിൽ അഭയ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ദൈവം എന്നോട് എപ്പോഴെങ്കിലും
ഒരു വരം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ആവശ്യപ്പെടുക എന്റെ കുട്ടിക്കാലം ആയിരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/abhaya-1.jpg?resize
=1080%2C1350&ssl=1)

എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ലഭിക്കുകയാണെങ്കിൽ
വേറെ ഒന്നും തനിക്ക് വേണ്ട എന്നും അഭയ പറയുന്നു. ഒരുപാട് ആളുകൾ ചേർന്നാണ് എന്നെ വളർത്തിയത്.
എന്റെ അച്ചന്റെ വീട്ടുകാർ വളരെ ഓമനിച്ച് ആണ് എന്നെ വളർത്തിയത്. അവരുടെ ലാളനകൾ എനിക്ക്
ഇപ്പോഴും ഓര്മ ഉണ്ട്. കസിൻസിനൊപ്പം കളിച്ചു നടന്ന കളി സ്ഥലങ്ങളും എന്റെ ആദ്യ വളർത്തുനായ
ആയ ടെസ്സയ്ക്കും എന്റെ വളർത്തു പൂച്ചയ്ക്കും ഒപ്പം എല്ലാം ഞാൻ കളിച്ചു നടന്ന ദിവസങ്ങൾ
ഒക്കെ എത്ര മനോഹരം ആയിരുന്നു എന്നും വളരെ ലളിതമായ ആ കുട്ടിക്കാലം ആണ് തനിക്ക് ഇന്നും
പ്രിയപ്പെട്ടത് ആയിട്ടുള്ളത് എന്നും അങ്ങോട്ട് തിരിച്ച് പോകാനാണ് താൻ ആഗ്രഹിക്കുന്നത്
എന്നുമാണ് അഭയ പറഞ്ഞത്.
