# അമൃതാ സുരേഷ് – ഗോപിസുന്ദര്‍ പ്രണയം: ഒടുവില്‍ പ്രതികരിച്ച് അഭയഹിരണ്‍മയി

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-about-amrita-suresh-gopi-sundar
- Published: 2022-06-14T21:01:43+05:30
- Author: Anu

സോഷ്യല്‍ ലോകത്തെ ഹോട്ട് ടോപ്പിക്കാണ് ഗായിക അമൃതാ സുരേഷും സംഗീതസംവിധായകന്‍ ഗോപിസുന്ദറും
തമ്മിലുള്ള റിലേഷന്‍ഷിപ്പ്. കഴിഞ്ഞമാസമാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവച്ചത്.
ഇതോടെ ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നെറ്റിസണ്‍സ്. ഇരുവരും 
ഒന്നിച്ചുകൂടുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. വിമര്‍ശകര്‍ക്കെല്ലാം
കൂടുതല്‍ റൊമാന്റിക്കായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇരുവരും മറുപടി നല്‍കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/abhaya-gopi.jpg?
resize=1200%2C628&ssl=1)

അതേസമയം, താരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗായിക അഭയഹിരണ്‍മയി.
അഭയയുമായി പത്തുവര്‍ഷത്തോളം ‘ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഗോപി സുന്ദര്‍.
ഈ ബന്ധം വിട്ടയുടെനെ തന്നെയാണ് അമൃതക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കിട്ടത്. 
ഈ സമയം പിറന്നാള്‍ ആഘോഷവുമൊക്കെയായിരുന്നു അഭയ പങ്കുവച്ചിരുന്നത്. അമൃതയെയും ഗോപിയെയും
കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അഭയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/amrita-gopi-1.jpg?
resize=1200%2C628&ssl=1)

അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്‍മയിയോട് ഈ വിഷയത്തില്‍ പ്രതികരണം
ചോദിച്ച മാധ്യമങ്ങളോടാണ് അഭയ തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച്
പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയ പറഞ്ഞത്. പാട്ടു പാടാന്‍ വന്നാല്‍ 
അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയുന്നില്ലെന്നും
അഭയ പറഞ്ഞു. പ്രതികരിക്കുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ഇതില്‍ ഒരു അഭിപ്രായവും ഇല്ലെന്നും
അഭയ പറഞ്ഞു.

 

 

 

 

 
