# ആദ്യമായി ഗോപി സുന്ദറിനെ കണ്ടുമുട്ടിയതിനെ കുറിച്ച് എംജി ശ്രീകുമാറോട് അഭയ

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-about-gopi-sundar-relationship
- Published: 2022-10-27T17:22:56+05:30
- Author: Gargi

നിരവധി ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. അടുത്തിടെയായി വ്യക്തിജീവിതത്തിലെ ചില 
സംഭവങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു അഭയയ്ക്ക്. സംഗീത
സംവിധായകന്‍ ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയ അഭയക്ക് പിന്നാലെ പോയിരുന്നു.
ഗോപിസുന്ദര്‍ ഗായിക അമൃത സുരേഷുമായി പുതിയ ബന്ധം തുടങ്ങുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/abhaya-1.jpg?resize
=1440%2C1440&ssl=1)

എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വര്‍ഷങ്ങളായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്ന
അഭയ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചെല്ലാം
തുറന്നു സംസാരിക്കുകയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറിനെ ആദ്യമായി കണ്ടുമുട്ടിയതും അദ്ദേഹവുമായുള്ള
ബന്ധത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്താതെ പോയതിനെ കുറിച്ചുമെല്ലാം അഭയ സംസാരിക്കുന്നുണ്ട്.
ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന ഷോയിലാണ് അഭയ തന്റെ വ്യകതി ജീവിതത്തെ
കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ABHAYA-HIRANMAYI-
1.jpg?resize=1200%2C628&ssl=1)

ആറേഴ് വര്‍ഷം അഭയ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ എന്ന് എം ജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍
ഏകദേശം പതിമൂന്ന് പതിനാല് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചായിരുന്നു എന്ന് അഭയ പറയുന്നത് കാണാം.
എന്നിട്ട് എന്തുകൊണ്ടാണ് അത് വിവാഹം എന്നതിലേക്ക് എത്തിയില്ലെന്നും എം ജി ശ്രീകുമാര്‍
ചോദിക്കുന്നുണ്ട്. വേര്‍പിരിയലിന് ശേഷം ഇത് ആദ്യമായാണ് ക്യാമറയ്ക്ക് മുന്നില്‍ അഭയ 
ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കുന്നത്. കേരള ചലച്ചിത്ര മേളയില്‍ വെച്ചാണ് താന്‍ 
ഗോപിയെ ആദ്യമായി കാണുന്നെതെന്നാണ് താരം പ്രതികരിച്ചത്. താരങ്ങള്‍ക്കൊപ്പം എന്ന പരിപാടിക്കായി
സമീപിച്ചതാണ് അദ്ദേഹത്തെയെന്നും പിന്നീട് തങ്ങള്‍ തമ്മില്‍ അടുപ്പത്തില്‍ ആവുകയായിരുന്നുവെന്നും
താരം പറയുന്നുണ്ട്. വിവാഹിതനായിരുന്ന ഗോപി സുന്ദര്‍ ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് അഭയയുമായി
പ്രണയത്തിലായത്. എന്നാല്‍ അടുത്തിടെ ഗോപി അമൃതയുമായി അടുപ്പത്തിലാവുകയായിരുന്നു.
