# നിങ്ങള്‍ നല്‍കിയ സ്‌നേഹം തിരിച്ച് കിട്ടിയില്ലെങ്കിലും, ഏതെങ്കിലും രൂപത്തില്‍ തിരികെ വരും!! അഭയ ഹിരണ്‍മയി

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-about-love
- Published: 2023-08-11T19:01:46+05:30
- Author: Anu

വേറിട്ട ശബ്ദമാധുരിയുമായ മലയാളി ആരാധകരുടെ മനസ്സുകവര്‍ന്ന ഗായികയാണ്
 അഭയ ഹിരണ്‍മയി.
ചുരുക്കം പാട്ടുകളേ പാടിയിട്ടൂ എങ്കിലും അതിലൂടെ തന്നെ അഭയയ്ക്ക് ആരാധകരെ സ്വന്തമാക്കാന്‍
ആയി. നാക്കു പെന്റെ നാക്കു ടാക്കയിലൂടെയാണ് അഭയ പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. 
ഗോപി സുന്ദറാണ് അഭയയെ സംഗീത ലോകത്തേക്ക് കൈപിടിച്ചത്. പിന്നീടൊരിക്കലും താരത്തിന് തിരിഞ്ഞുനോക്കേണ്ടി
വന്നിട്ടില്ല.  സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിംവിംഗ് ടുഗെതര്‍ റിലേഷന്‍ 
ഏറെ വിവാദമായിരുന്നു. ആദ്യ ഭാര്യയുള്ളപ്പൊള്‍ തന്നെയാണ് ഗോപി അഭയയെ ജീവിതത്തിലേക്ക്
ക്ഷണിച്ചത്. നീണ്ട 14 വര്‍ഷം അവരെന്നിച്ചായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഗോപി സുന്ദര്‍ 
അമൃത സുരേഷും ഒന്നിച്ചത്. അഭയയുമൊന്നിച്ചുള്ള ജീവിതം വിട്ടതിനെ കുറിച്ചും ഇരുവരും പോസിറ്റീവ്
ആയിട്ട് മാത്രമേ സംസാരിക്കാറുള്ളൂ.  ഇപ്പോഴിതാ അഭയ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം
സ്റ്റോറിയാണ് വൈറലാകുന്നത്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപിക്കരുത്,
അത് തിരിച്ച് കിട്ടിയില്ലെങ്കിലും, സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും,
ആ സ്‌നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക്
തുറന്നുവിടുന്നത് തുടരുക, അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നാണ് അഭയ കുറിച്ചിട്ടുള്ളത്.
അഭയയുടെ പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്. ഈ പോസ്റ്റിലും ഗോപി സുന്ദറിനെയും
ബന്ധപ്പെടുത്തിയാണ് വിമര്‍ശനം നിറയുന്നത്. പാട്ടില്‍ മാത്രമല്ല ഫോട്ടോഷൂട്ടുകളുമായി
സജീവമാണ് അഭയ.
