# ഒരുമിച്ചു ജീവിച്ചു…പിരിഞ്ഞു!! രണ്ട്‌പേരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു- അഭയ ഹിരണ്‍മയി

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-about-relationship
- Published: 2023-12-28T19:14:34+05:30
- Author: Anu

വ്യത്യസ്തമായ സ്വരമാധുരി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ
കുറച്ചുപാട്ടുകളെ പാടിയിട്ടുള്ളൂ എങ്കിലും അവയിലെല്ലാം അഭയയുടെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്.
മലയാളി എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകളാണ് അഭയ സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ
പുതിയ ചിത്രം മലൈക്കോട്ട വാലിബനിലെ പുന്നാരക്കാട്ടിലെ പാട്ടും ആരാധകര്‍ ഹൃദയത്തിലേറ്റി
കഴിഞ്ഞു.

സംവിധായകന്‍ ഗോപി സുന്ദറാണ് അഭയയെ പാട്ടിന്റെ ലോകത്തെക്ക് എത്തിച്ചത്. പിന്നീട് ഒരുമിച്ചുള്ള
ജീവിതവും. നീണ്ട 13 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും ബന്ധം പിരിയുകയായിരുന്നു. എന്നാല്‍
ബന്ധം പിരിഞ്ഞതിനെ കുറിച്ച് അഭയയോ ഗോപി സുന്ദറോ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. 
ഗോപി സുന്ദര്‍ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴാണ് ആരാധകര്‍ ഇരുവരും പിരിഞ്ഞത്
അറിയുന്നത്. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി അഭയ മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/Abaya-Hiramayi-2.
jpg?resize=1080%2C1350&ssl=1)

ഇരുവരും പിരിഞ്ഞിട്ട് രണ്ട് വര്‍ഷത്തോളം ആയെങ്കിലും സോഷ്യല്‍ മീഡിയ ഇരുവരെയും വിട്ടില്ല.
ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് വളരെ ബോള്‍ഡായിട്ട് മാത്രമേ പ്രതികരിക്കാറുള്ളൂ.
ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുകയാണ് അഭയ.
  രണ്ട് പേര്‍ ഒരുമിച്ചു ജീവിച്ചു.
അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അവര്‍ ഇരുവരും തിരക്കിലുമാണ്.
അതേ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ല. എന്നാല്‍ ഇപ്പോഴും പഴയത് കുത്തിപ്പൊക്കി
കൊണ്ടുവരുന്നവരുണ്ട്, പ്രശ്നം മുഴുവനും ചുറ്റും നില്‍ക്കുന്നവര്‍ക്കാണ്. അവര്‍ക്കാണ്
ഫ്രസ്ട്രേഷന്‍ എന്നും അഭയ പറയുന്നു.
