# പുതിയ കൂട്ട് എത്തി!! സന്തോഷവാര്‍ത്തയുമായി അഭയ ഹിരണ്‍മയി

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-new-car
- Published: 2023-12-11T20:01:52+05:30
- Author: Anu

വ്യത്യസ്തമായ ഗാനാലാപ ശൈലി കൊണ്ട് ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭയ ഹിരണ്‍മയി. 
അഭയ പാടിയ ഗാനങ്ങളെല്ലാം ശ്രദ്ധേയമായവയാണ്. പാടിയ പാട്ടുകളെല്ലാം ഗായികയുടെ പേര് അടയാളപ്പെടുത്തുന്നവയാണ്.
പാട്ടുകളെല്ലാം പിന്നെയും പിന്നെയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവയാണ്. പാട്ടുകളിലെല്ലാം
ജനപ്രീതിയും പ്രശസ്തിയും തേടിയെത്തുമ്പോഴും വ്യക്തി ജീവിതം കൊണ്ട് വിവാദങ്ങളില്‍ ഇടംപിടിക്കുന്നവയാണ്.

ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് അഭയ വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. ശേഷം
അഭയയുടെ എല്ലാ അപ്‌ഡേറ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ വിശേഷമാണ് അഭയ പങ്കുവച്ചിരിക്കുന്നത്.
  തന്റെ 
യാത്രകള്‍ക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഭയ. ഫോക്സ്വാഗന്‍ ടൈഗൂണ്‍
ആണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ഫോക്സ്വാഗന്‍ വിതരണക്കാരായ ഇവിഎം ഫോക്സ് വാഗണില്‍
നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

അഭയയ്ക്ക് വാഹനം ഡെലിവറി ചെയ്യുന്ന വീഡിയോയും ഇവിഎം ഫോക്സ് വാഗന്‍ പങ്കുവച്ചിട്ടുണ്ട്.
ടൈഗൂണിന്റെ ഒരു ലീറ്റര്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സും ഉപയോഗിക്കുന്ന
ഹൈലൈന്‍ മോഡലാണ് അഭയ സ്വന്തമാക്കിയിരിക്കുന്നത്. 15.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ 
എക്സ്വില.
  2021 അവസാനമാണ് ഫോക്സ് വാഗണിന്റെ ചെറു എസ്യുവി ടൈഗൂണ്‍ വിപണിയിലെത്തിയത്.
രണ്ട് ടിഎസ്ഐ പെട്രോള്‍ എന്‍ജിന്‍ മോഡലുകളോടെയാണ് ടൈഗൂണ്‍ എത്തിയിരിക്കുന്നത്. 115
പിഎസ് കരുത്തും 178 എന്‍എം ടോര്‍ക്കുമുള്ള ഒരു ലീറ്റര്‍ എന്‍ജിനു കൂട്ടായി മാനുവല്‍,
ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കുമുള്ള
1.5 ലീറ്റര്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗീയര്‍
ബോക്സുകളുമാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.
