# ഒരു സ്ത്രീ വന്ന് ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞു…എന്റെ ദിവസം മനോഹരമാക്കി!! അഭയ ഹിരണ്‍മയി

- Link: https://ml.b4blaze.com/film-news/abhaya-hiranmayi-new-post-viral-3
- Published: 2023-12-24T19:43:02+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ ഗായികയാണ് അഭയ ഹിരണ്‍മയി. ഖല്‍ബില്‍ തേനൊഴുകും കോഴിക്കോട് പാട്ടിലൂടെ
ആരാധക ഹൃദയത്തില്‍ ഇടംപിടിച്ച പ്രിയ ഗായികയാണ് അഭയ. വേറിട്ട സ്വരമാധുരി അഭയയ്ക്ക് ഏറെ
ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് അഭയ സമ്മാനിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള
പുതിയ പോസ്റ്റാണ് അഭയ പങ്കുവച്ചിരിക്കുന്നത്.
  യാദൃശ്ചികമായി ഒരു സ്ത്രീ എന്റെ അടുത്ത്
വന്ന് ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞു. ഇത് എന്റെ ദിവസം മനോഹരമാക്കി. തണുത്ത ഞായറാഴ്ച
നിങ്ങള്‍ക്ക് വേണ്ടത് ഒരു പ്രശംസ ആയിരിക്കും. മനോഹരമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്,
എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചത്.

നിരവധി പേരാണ് അഭയയുടെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. സ്ത്രീകള്‍ സ്ത്രീകളെ പ്രശംസിക്കുന്നത്
ഗംഭീരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അഭയ സുന്ദരിയാണ് എന്നൊക്കെ പറഞ്ഞ് നിരവധി 
കമന്റുകളുണ്ട്. മലൈക്കോട്ടൈ വാലിബനിലെ പുന്നാരക്കാട്ടിലെ പാട്ടാണ് അഭയയുടെ പുതിയ റിലീസ്.
ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
  വ്യക്തി ജീവിതത്തിന്റെ പേരില്‍ പലപ്പോഴും
സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമ്പോഴും താരം അതിനോടൊന്നും പ്രതികരിക്കാറില്ല. തന്റെ
കരിയറില്‍ തന്നെ ശക്തയായി മുന്നോട്ടുപോകുകയാണ് അഭയ.
