# ഫ്‌ലോറല്‍ ക്രോപ് ടോപ്പും ജീന്‍സുമിട്ട് അഭയ; ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/abhaya-hirnmayi-new-look-viral-on-scoial-media
- Published: 2022-06-29T16:36:03+05:30
- Author: Gargi

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍
ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതു മുതല്‍ അഭയയുടെ
പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ അഭയ ഹിരണ്‍മയി പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട്
ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/abaya.jpg?resize
=1163%2C600&ssl=1)

ഫ്‌ലോറല്‍ ക്രോപ് ടോപ്പും ജീന്‍സും ധരിച്ചെത്തിയ അഭയയുടെ ചിത്രങ്ങള്‍ക്ക് ‘ബോള്‍ഡ്
ആന്‍ഡ് ബ്യൂട്ടിഫുള്‍’ എന്നാണ് ആരാധകരുടെ കമന്റ്. മുന്‍പും അഭയ ഹിരണ്‍മയിയുടെ ഫോട്ടോഷൂട്ട്
ചിത്രങ്ങള്‍ വൈറല്‍ ആയിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്ക് ആരാധകര്‍ ഏറെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/abhaya-1.jpg?resize
=1280%2C720&ssl=1)

‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍
നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ്
രംഗത്തും സജീവമാണ്.
