# ഇതിപ്പോള്‍ അമൃതയുടേയും അച്ഛനോ? വൈറലായി അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

- Link: https://ml.b4blaze.com/film-news/abhaya-hirnmayi-old-facebook-post-viral-on-social-media
- Published: 2022-05-27T14:50:31+05:30
- Author: Gargi

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ 
ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ഇതിനിടെ വൈറലായി
അഭയയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗോപി സുന്ദറിന്റെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച്
ഗായിക കുറിച്ചതിങ്ങനെയായിരുന്നു ‘എന്റേയും അച്ഛന്‍’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/abhaya-1.jpg?resize
=1436%2C758&ssl=1)

അഭയ വര്‍ഷങ്ങളായി ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജീവിതത്തില്‍
മറ്റൊരു വഴിത്തിരിവ് എന്ന നിലയില്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രം
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചെന്നോണം, അഭയയും ഗോപിയും
വേര്‍പിരിഞ്ഞോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amritha-ftr.jpg?
resize=1280%2C720&ssl=1)

കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളും അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളില്‍
പോസ്റ്റ് ചെയ്തത്. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു
നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ വീഡിയോയ്‌ക്കൊപ്പം
കുറിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/abhaya-post.jpg?
resize=373%2C779&ssl=1)

അഭയയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഗോപിയേട്ടന്‍ വന്നോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘വന്നിരുന്നല്ലോ,
സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന തക്ക മറുപടിയാണ് അഭയ നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/gopi-sundar-wife-
abhaya-workout-video.jpg?resize=960%2C540&ssl=1)

‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍
നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ്
രംഗത്തും സജീവമാണ്. തന്റെ ഒരു ബ്രാന്‍ഡ് ഉടനെ പുറത്തിറക്കുന്ന തിരക്കിലും കൂടിയാണ് 
ഈ യുവ താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/Abhaya-Hiranmayi-
2.jpg?resize=1600%2C1600&ssl=1)
