# മൂകാംബികയില്‍ വച്ച് കഥ പറഞ്ഞു കൊടുത്തു…ഇനിയുള്ള  ദേവുവിന്റെ ദിവസങ്ങള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയില്‍!!

- Link: https://ml.b4blaze.com/film-news/abhilash-pillai-about-new-movie-update
- Published: 2024-01-29T23:11:12+05:30
- Author: Anu

മാളികപ്പുറം ചിത്രത്തിലെ കല്ലുവായി ആരാധകമനസ്സില്‍ ഇടം പിടിച്ച താരമാണ് ദേവനന്ദ. ശരിയ്ക്കും
കല്ലുവായി ജീവിക്കുകയായിരുന്നു ദേവനന്ദ. വന്‍ ഹിറ്റായ ചിത്രമായിരുന്നു മാളികപ്പുറം.
ചിത്രം തിയ്യേറ്ററിലെത്തിയതിന്റെ ഒന്നാംവാര്‍ഷികത്തില്‍ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നെന്നും
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
തന്നെയാണ് ഇക്കാര്യം പങ്കിട്ടിരുന്നത്.
  ഇപ്പോഴിതാ ആ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്
പങ്കുവച്ചിരിക്കുകയാണ് അഭിലാഷ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന
സന്തോഷം താരം അറിയിച്ചിരുന്നു. പിന്നാലെ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദേവനന്ദയോട്
ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കഥാപാത്രമാകാന്‍ ദേവനന്ദ തയ്യാറെടുപ്പ്
ആരംഭിച്ചെന്നും അഭിലാഷ് പിള്ള പറയുന്നു.

പുതിയ സിനിമയുടെ കഥ ദേവുവിന് മൂകാംബികയില്‍ വച്ച് പറഞ്ഞു കൊടുത്തു. ഇനിയുള്ള ദിവസങ്ങള്‍
അവള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.’ എന്നാണ് ദേവനന്ദയ്‌ക്കൊപ്പമുള്ള 
ചിത്രം പങ്കുവച്ച് അഭിലാഷ് കുറിച്ചത്.
  അഭിലാഷ് പിള്ള തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം
സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
2024 ഓണത്തിന് ചിത്രം തീയേറ്ററില്‍ എത്തുമെന്നും ടീം അറിയിച്ചിരുന്നു.
