# ‘നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ’; എല്ലാവരിലും ഒരു സൂപ്പർ ഹീറോ, ആശംസകളുമായി അഭിലാഷ് പിള്ള

- Link: https://ml.b4blaze.com/film-news/abhilash-pillai-appreciates-unni-mukundan
- Published: 2024-04-12T20:53:30+05:30
- Author: Anu

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ജയ് ഗണേഷ് ‘ ഇന്നലെയാണ് റിലീസ് ചെയ്തത്. രഞ്ജിത്ത്
ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഉണ്ണിമുകുന്ദനും
ചിത്രത്തിനും ആശംസകളുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
  എല്ലാവരിലും
ഒരു സൂപ്പർ ഹീറോയുണ്ടെന്ന തിരിച്ചറിവ് തരുന്ന സിനിമയാണിതെന്ന് അഭിലാഷ് പിള്ള പറയുന്നു. ‍’
നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘എന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഭിലാഷ്
പിള്ള. വമ്പൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തിട്ടും ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ 
ഉണ്ണി മുകുന്ദൻ ചിത്രം ജയ് ​ഗണേഷ് മികവ് കാട്ടിയിട്ടുണ്ട്.. കേരളത്തിൽ 50 ലക്ഷം രൂപയിലധികം
ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.  രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന‘
ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് 
ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ്
ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്,
നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന്
ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.
