# ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ നടക്കാന്‍ പെണ്‍കുട്ടി ആയിരിക്കണമെന്നായിരുന്നു പ്രാര്‍ഥന!!! മകള്‍ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസയുമായി അഭിലാഷ് പിള്ള

- Link: https://ml.b4blaze.com/film-news/abhilash-pillai-birthday-wishes-to-daughte
- Published: 2023-12-09T17:25:49+05:30
- Author: Anu

സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിലെ കല്ലുമോള്‍ ആരാധക ഹൃദയത്തിലിടം പിടിച്ച കഥാപാത്രമാണ്.
കല്ലു പറയുന്ന ഡയലോഗുകള്‍ക്കെല്ലാം ആരാധകര്‍ കൈയ്യടിച്ചിരുന്നു. ദേവനന്ദയാണ് സ്‌ക്രീനില്‍
കല്ലുവായി എത്തിയത്. ഇപ്പോഴിതാ യഥാര്‍ഥ കല്ലുവിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്
തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ മകള്‍ വൈഗ മോള്‍ യഥാര്‍ഥത്തില്‍ ചോദിച്ചിട്ടുള്ള
ചോദ്യങ്ങളാണ് കല്ലു ചോദിക്കുന്നതെന്ന് അഭിലാഷ് പറയുന്നു.
  മകള്‍ വൈഗയുടെ പത്താം ജന്മദിനത്തില്‍
ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിലാഷ്. പലപ്പോഴും എനിക്ക് കഥകള്‍ കിട്ടുന്നത്
ഇവള്‍ എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളില്‍ നിന്നാണ്…10 വര്‍ഷം മുന്നേ ലേബര്‍ റൂമിനു
മുന്നില്‍ ടെന്‍ഷന്‍ അടിച്ചു നിന്ന സമയം ദൈവത്തിനോട് മനസ്സ് കൊണ്ടൊരു പ്രാര്‍ത്ഥനയും
ആഗ്രഹവുമുണ്ടായിരുന്നു ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ നടക്കാന്‍ ഒരു പെണ്‍കുട്ടി
ആയിരിക്കണമേയെന്നു.  മാളികപ്പുറത്തിലെ കല്ലുവിന്റെ കഥാപാത്രം പറയുന്ന പല ഡയലോഗുകളും
ഞാന്‍ എഴുതിയത് യഥാര്‍ഥ ജീവിതത്തില്‍ വൈഗ മോള്‍ എന്നോട് സംസാരിച്ചിട്ടുള്ളതില്‍ നിന്നാണ്.
ഇന്ന് അവളുടെ പിറന്നാള്‍.’- എന്നാണ് അഭിലാഷ് പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
