# നീയില്ലായിരുന്നെങ്കില്‍ ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ ഞാൻ മാത്രമല്ല കുറേ പേരും !! വൈറലായി അഭിരാമിയുടെ പോസ്റ്റ്

- Link: https://ml.b4blaze.com/film-news/abhirami-birthday-wishes
- Published: 2020-08-03T10:51:45+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, അമൃതക്ക്
പിറന്നാൾ ആശംസകൾ നേർന്ന് അമൃതയുടെ സഹോദരി അഭിരാമി എത്തിയിരിക്കുകയാണ്, അഭിയുടെ പോസ്റ്റാണ്
ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അഭിയുടെ വാക്കുകൾ ഇങ്ങനെ ജീവിതത്തില്‍ എന്നും ഒപ്പംനിന്നിട്ടുള്ള,
ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സുഹൃത്തായിരിക്കുന്ന ചേച്ചി ഇല്ലായിരുന്നുവെങ്കില്‍
ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ.

![amrutha suresh](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/amrutha-
suresh.jpg?resize=800%2C600&ssl=1)

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് കണ്‍മണി എന്നു ആരംഭിക്കുന്ന കുറിപ്പില്‍ ദശലക്ഷത്തില്‍
ഒരാളാണ് അമൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ് ചേച്ചിയെന്നുമാണ്
അഭിരാമി പറയുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാര്‍ഥിയായിരുന്നു
അഭിരാമി സുരേഷ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/amrutha-suresh-1-
1.jpg?resize=750%2C498&ssl=1)

ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയില്‍ എത്തിയത്.
അമൃത നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു
അമൃതയുടെ എന്‍ട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാര്‍ സോഷ്യല്‍ മീഡിയയിലും 
ജനങ്ങള്‍ക്കുമിടയിലും ലൈവാണ്. ഇപ്പോള്‍ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം
പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത.

 
