# റിയൽ ലൈഫിലെ ഹിറ്റ് മോഹൻലാൽ ഡയലോഗ് കൊണ്ട് മറുപടി; പലരും ചോദിക്കുന്ന ചോദ്യത്തെ കുറിച്ച് അഭിരാമി

- Link: https://ml.b4blaze.com/film-news/abhirami-social-media-comment-viral-on-social-media
- Published: 2024-04-08T23:25:18+05:30
- Author: Ajay

ടെലിവിഷൻ ആങ്കര്‍, നടി, ഗായിക എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരിയാണ്
അഭിരാമി സുരേഷ്. ഇപ്പോള്‍ പലപ്പോഴും നേരിട്ട ഒരു ചോദ്യത്തിന് ഒരു സിനിമാ പ്രമോഷന് ഇടയില്‍
മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് പങ്കുവെച്ച് കൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് അഭിരാമി. ബോയ്
ഫ്രണ്ട് ഉണ്ടോ’ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി എന്നാണ് അഭിരാമി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/abhirami-suresh-
1.jpg?resize=1440%2C1800&ssl=1)

എന്നിട്ട്, . ‘അതിപ്പോള്‍ വലിയ കാര്യം അല്ലല്ലോ, അനാവശ്യമായ ചോദ്യമൊന്നും ഇങ്ങോട്ട്
ചോദിക്കേണ്ട’ എന്നുള്ള സോഷ്യല്‍ മീഡിയയിൽ ഹിറ്റായ മോഹൻലാലിന്‍റെ വാക്കുകളാണ് താരം പോസ്റ്റ്
ചെയ്തിട്ടുള്ളത്. ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍
പറഞ്ഞ ഈ ഡയലോഗ് റീലുകളില്‍ നിറഞ്ഞിരുന്നു. അതിവേഗം തന്നെ വൈറലാവുകയും ചെയ്തു.

ബ്ലെസ്സി സര്‍ എന്തുകൊണ്ടാണ് ലാലേട്ടനെ ഈ സിനിമയില്‍ പരിഗണിക്കാതിരുന്നത് എന്ന് അവതാരകയായ
മീര ചോദിക്കുകയായിരുന്നു. പുച്ഛ ഭാവത്തിലുള്ള മോഹന്‍ലാലിന്‍റെ പ്രതികരണം സോഷ്യല്‍ മീ‍ഡിയയില്‍
കയ്യടി നേടി. ചേച്ചി അമൃത സുരേഷിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പലപ്പോഴും പ്രതികരിക്കുന്നത്
അഭിരാമിയാണ്. ഒന്നും ചെയ്യാതെ വെറുതേ വീട്ടിലിരുന്നാലും തങ്ങള്‍ക്ക് നേരെ സൈബര്‍ അറ്റാക്ക്
ഉണ്ടാവും എന്ന് അഭിരാമി പറയുന്നു.
