# എന്നെ ‘മൂത്തമകള്‍’ എന്ന് വിളിക്കുന്നവന്‍, എന്റെ ചേച്ചിയെ പുഞ്ചിരിപ്പിക്കുന്നവന്‍… ഗോപി ചേട്ടന് ആശംസകളുമായി അഭിരാമി സുരേഷ്!!

- Link: https://ml.b4blaze.com/film-news/abhirami-suresh-new-post-goes-viral
- Published: 2022-05-30T10:51:10+05:30
- Author: Rahul

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ചുള്ള
വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇന്ന് ഗോപിസുന്ദറിന്റെ ജന്മദിനം കൂടി കൊണ്ടാടുകയാണ് 
ഇവര്‍. ഗോപിസുന്ദറിനൊപ്പം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണയത്തിലാണെന്ന തരത്തില്‍
ഒരു ഫോട്ടോ അടിക്കുറിപ്പോടെ അമൃത പങ്കുവെച്ചത്. ഇന്ന് ഗോപി സുന്ദറിന്റെ പിറന്നാള്‍ 
ദിനത്തില്‍ ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്ന് നേര്‍ന്നുകൊണ്ട് എന്റേത് എന്നും താരം
കുറിച്ചിരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amrutha-new1.jpg?
resize=512%2C640&ssl=1)

ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സുരേഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും വൈറലായി മാറുകയാണ്.
ജീവിതം ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്തതാണ്… ഈ യാത്രയില്‍ ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി
എന്നും എന്റെ സഹോദരിയെ സന്തോഷിപ്പിക്കുന്നവന്‍ എന്നാണ് അഭിരാമി മൂവരും ഒത്തുള്ള ഫോട്ടോയ്ക്ക്
അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. അഭിരാമിയുടെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍
വൈറലായി മാറുന്നത്. അമൃതയും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇതില്‍ നിന്ന്
വ്യക്തമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/abhirami.jpg?resize
=638%2C609&ssl=1)

നമ്മള്‍ സാധാരണ മനുഷ്യരാണ് ജീവിക്കുന്നു. നമ്മള്‍ സ്‌നേഹിക്കുന്നു. പോരാടുന്നു. അതിജീവിക്കുന്നു.
വിജയിക്കുന്നു. ഒന്നും ശാശ്വതമല്ല. പ്രവചിക്കാനാകാത്ത ഈ റോളര്‍ കോസ്റ്റര്‍ ജീവിതയാത്രയില്‍
ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി. മാന്ത്രിക സംഗീതം നല്‍കുന്നവന്‍. എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവന്‍..
ഗോപി സുന്ദറിന് ആശംസകള്‍ നേര്‍ന്ന് അഭിരാമി കുറിയ്ക്കുന്നു. എന്നെ അവന്റെ മൂത്തമകള്‍
എന്ന് വിളിക്കുന്നു. ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നവര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/abhiram-8.jpg?resize
=1149%2C445&ssl=1)

ഈ ആമുഖത്തോടൊപ്പം ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നു സഹോദരാ എന്നു പറഞ്ഞുകൊണ്ടാണ് 
ഗോപിസുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അഭിരാമി കുറിയ്ക്കുന്നത്. ഇതോടൊപ്പം നമുക്ക്
വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകളും സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന
കാര്യങ്ങളോ അന്വേഷിക്കരുതെന്നും അഭിരാമി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. പിന്നിട്ട
കാതങ്ങള്‍ മനസ്സില്‍ കുറിച്ച്.. അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/amrutha-1.jpg?resize
=526%2C701&ssl=1)

കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 
ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമൃത കുറിച്ചത്. അതിന് കമന്റായി എന്റേത്
എന്ന് അഭിരാമി കൂടി കമന്റ് ചെയ്തതോടെയാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന് 
ആരാധകരും ഉറപ്പിച്ചത്.
