# അവര്‍ കൊടുങ്കാറ്റുപോലെ നിങ്ങള്‍ക്കെതിരെ വരും… അവരെ നിങ്ങള്‍ക്ക് ചുറ്റും നടന്ന് അലറാന്‍ അനുവദിക്കണം- അഭിരാമി

- Link: https://ml.b4blaze.com/film-news/abhirami-suresh-new-post-viral
- Published: 2023-08-16T18:32:16+05:30
- Author: Anu

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ആരാധകരേറെ ഉള്ളവരാണ്. ഇരുവരും പ്രിയപ്പെട്ട
ഗായികമാരുമാണ്. രണ്ട് പേരും സോഷ്യല്‍ മീഡയയില്‍ സജീവവുമാണ്. ഇരുവരും പങ്കിടുന്ന പോസ്റ്റുകളെല്ലാം
സോഷ്യലിടത്ത് വൈറലാകാറുണ്ട്.

ഇപ്പോഴിതാ അഭിരാമി പങ്കുവച്ച കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകാറുണ്ട്.
 സെറ്റ് സാരിയുടുത്തു
നില്‍ക്കുന്ന ചിത്രത്തിനൊടൊപ്പം അഭിരാമി കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. അമൃതയ്ക്കെതിരെ
സൈബര്‍ ലോകത്ത് നടക്കുന്ന അക്രമങ്ങളോട് പലപ്പോഴും അഭിരാമി രൂക്ഷമായി മറുപടി നല്‍കാറുണ്ട്.

 ആളുകളെ അസ്വസ്ഥരാക്കേണ്ടി വരും, ചിലപ്പോള്‍ നമ്മള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരേയും.
അത് വേദനിപ്പിക്കും. ജനങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിക്കും. അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും
നിങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നടക്കേണ്ടി
വരും.

നിങ്ങളുടെ സന്തോഷം നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളുടെ മാജിക് എല്ലാം, തങ്ങള്‍ രഹസ്യമായി
വെറുക്കുന്ന ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ദേഷ്യം പിടിപ്പിക്കും. നിങ്ങളുടെ
സത്യം ചിലരുടെ വിശ്വാസ സംവിധാനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവര്‍ കൊടുങ്കാറ്റുപോലെ
നിങ്ങള്‍ക്കെതിരെ വരും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് ചുറ്റും നടന്ന്
അലറാന്‍ അവരെ അനുവദിക്കുകയും ചെയ്യണം.
  നിങ്ങള്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍,
നിലവിലുള്ള സംവിധാനത്തില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും.
ധീരരാവുക. മാറ്റത്തിനുള്ള ഇടം കണ്ടെത്തുക. എഴുത്ത് തുടരുക. നൃത്തം തുടരുക. ഈ ലോകത്തിന്
മേല്‍ നിങ്ങളുടെ പ്രകാശം വീഴ്ത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ സൗന്ദര്യവും സത്യവും
ഞങ്ങള്‍ക്ക് വേണം. ഞങ്ങള്‍ക്ക് നിന്നെ വേണം.” എന്ന് പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിക്കുന്നത്.

നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റ് ചെയ്യുന്നത്. ഇത്തരം കുറിപ്പിനുള്ള സാഹചര്യമാണ്
ആരാധകര്‍ അന്വേഷിക്കുന്നത്. നിരവധി പേരാണ് കാരണം അന്വേഷിക്കുന്നത്. പോസ്റ്റ് സോഷ്യലിടത്ത്
വൈറലായിക്കഴിഞ്ഞു.
