# നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

- Link: https://ml.b4blaze.com/film-news/abhirami-suresh-shares-new-happiness
- Published: 2024-05-28T19:22:46+05:30
- Author: Anu

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും അഭിനയവും
തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ബിസിനസിലേക്കും ചുവടുവച്ചിട്ടുണ്ട്
അഭിരാമി. സോഷ്യലിടത്ത് സജീവമാണ് താരം, എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു സന്തോഷവാര്‍ത്ത പങ്കിട്ടിരിക്കുകയാണ് അഭിരാമി.

ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം ഫോളോവേഴ്‌സായ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. ചുറ്റുമുള്ളവരുടെ
സ്‌നേഹവും പിന്തുണയും കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കാനായത്. എല്ലാവര്‍ക്കും താരം നന്ദിയും
അറിയിക്കുന്നുണ്ട്. ഇന്‍സ്റ്റയിലെ ഓരോ പോസ്റ്റും തന്റെ ജീവിതത്തിലെ നല്ലതിന്റെയും മോശമായവയുടെയും
പ്രതിഫലനങ്ങളാണെന്നും അഭിരാമി പറയുന്നു.
  എന്റെ പ്രിയപ്പെട്ട ഇന്‍സ്റ്റഗ്രാം കുടുംബത്തിന്,
ഈ പ്ലാറ്റ്‌ഫോമില്‍ എന്നെ പിന്തുടരുന്നവരുടെ എണ്ണം 1 മില്യന്‍ ആയി എന്നത് ഏറെ സന്തോഷം
തരുന്നതാണ്. എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. ഇത് വളരെ ദൈര്‍ഘ്യമേറിയതും വൈകാരികവുമായ
ഒരു യാത്രയായിരുന്നെന്നും അഭിരാമി പറയുന്നു.

പ്രിയപ്പെട്ട ഫോളോവേഴ്‌സ്, നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന്
പിന്നിലെ പ്രേരകശക്തി. ഇന്‍സ്റ്റഗ്രാമിന്റെ തുടക്കം മുതല്‍, നിങ്ങള്‍ എന്റെ ജീവിതത്തിന്റെ
ഭാഗമായിരുന്നു. എന്റെ തകര്‍ച്ചകള്‍ക്കും ഉയര്‍ച്ചകള്‍ക്കും നിങ്ങള്‍ സാക്ഷ്യം വഹിച്ചു.
ഇന്‍സ്റ്റഗ്രാമിലെ എന്റെ പോസ്റ്റുകള്‍ ജീവിതത്തിലെ ഏറ്റവും മികച്ചതിന്റെയും മോശവുമായവയുടെയും
പ്രതിഫലനമാണ്..
  നിങ്ങളെല്ലാവരും എന്റെ അരികിലായതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എന്റെ 
യാത്രയുടെ ഭാഗമായതിനും ഈ വിജയം സാധ്യമാക്കിയതിനും നന്ദി. എന്റെ വിശേഷങ്ങള്‍ പങ്കിടുന്നതും
പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു’, അഭിരാമി പുതിയ ചിത്രത്തിനോടൊപ്പം കുറിച്ചു.
