# കൂകിവിളി ന്യൂ ജനറേഷൻ കയ്യടിയാണ് ; അഭിരാമി സുരേഷിനെ തേച്ചൊട്ടിച്ച് ലോ കോളേജിലെ പിള്ളേർ

- Link: https://ml.b4blaze.com/film-news/abhirami-suresh-viral-video
- Published: 2021-12-06T18:55:00+05:30
- Author: Shilpa

അഭിനേത്രിയാണ് ഗായികയായും അവതാരകയായുമെല്ലാം ശ്രദ്ധേയയായ താരമാണ് അഭിരാമി സുരേഷ്. ബാലതാരമായി
എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ഇന്ന് മികച്ച ഒരു സ്റ്റേജ് പെർഫോർമർ കൂടിയാണ്
ഒട്ടേറെ ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന
ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ
ഇന്നിപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

എറണാകുളം ലോ കോളേജിൽ ഫ്രഷേഴ്‌സ് ഡേ സെലിബ്രേഷന് മുഖ്യ അതിഥിയായി എത്തിയപ്പോഴുള്ള ഒരു
വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. “എറണാകുളം ലോ കോളേജിലെ ഫ്രെഷേഴ്‌സ് ഡേ പരിപാടിയുടെ
മുഖ്യാതിഥിയാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.”ആരംഭ”! അത്തരമൊരു പോസിറ്റീവ് വികാരമാണ് നൽകുന്നത്,
ലിംഗ വിവേചനമില്ലാതെ ഉത്സാഹവും ധൈര്യവുമുള്ള വിദ്യാർത്ഥികൾ.

ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചതിനു ഒരുപാട് നന്ദി.” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട്
താരം കുറിച്ചത്.വിഡിയോയിൽ താരത്തിന്റെ പ്രസംഗത്തിനിടയിൽ കൂകിവിളിക്കുന്ന വിദ്യാർത്ഥികളെയും
കാണാൻ സാധിക്കും. ഈ കൂകി വിളികൾ എനിക്ക് ന്യൂ ജനറേഷൻ കയ്യടിയായാണ് തോന്നുന്നത് എന്നാണ്
താരം പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/WhatsApp-Image-2021-
12-06-at-3.58.20-PM-1-1.jpeg?resize=1025%2C1469&ssl=1)
