# താൽപ്പര്യമില്ല കാര്യങ്ങൾ ചെയ്യാൻ അവളെ ആരും നിര്ബന്ധിച്ചിട്ടില്ല

- Link: https://ml.b4blaze.com/film-news/abhishek-about-aishwarya
- Published: 2023-06-26T10:59:08+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.
ഇരുവരും നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചിരുന്നത്. ഐശ്വര്യ റായ് തമിഴ് സിനിമയിൽ
നിന്നാണ് ബോളിവുഡിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ നിരവധി തമിഴ് ആരാധകരെയും ഐശ്വര്യ
സ്വന്തമാക്കിയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് പല നായക നടന്മാരുടെ പേര്
ചേർത്തും ഐശ്വര്യ റായിക്ക് എതിരെ ഗോസിപ്പുകൾപ്രചിരിച്ചിരുന്നു . ഇതിൽ സൽമാൻ ഖാന്റെ 
പേരിനൊപ്പമുള്ള ഗോസിപ്പ് പാപ്പരാസികളുടെ ഇടയിൽ ഏറെ ചർച്ച ആയിരുന്നു. അതിനു ശേഷമാണ് 
ഐശ്വര്യയും അഭിഷേകും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ പ്രചരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/Abhishek-Bachchan-
Aishwarya-Rai.jpg?resize=600%2C560&ssl=1)

ഇതിനു പിന്നാലെ ഇരുവരും വിവാഹിതർ ആകുകയും ആയിരുന്നു. വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം
നടന്നത്. ഇവർക്കു ഒരു മകൾ കൂടിയുണ്ട്. വിവാഹിത ആയെങ്കിലും മറ്റു നായിക നടിമാരെ പോലെ
സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ ഐശ്വര്യ തയാറല്ലായിരുന്നു. വിവാഹ ശേഷവും ഐശ്വര്യ സിനിമയിൽ
തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ വേദനത്തിന്റെ കാര്യത്തിൽ പോലും ലിംഗ വ്യത്യാസം ഉണ്ടെന്നുള്ള
അഭിപ്രായത്തിനോട് പ്രതികരിച്ചിരിക്കുകയാണ് അഭിഷേക്. ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ അഭിഷേകിനോട്
ചോദിച്ച ചോദ്യത്തിന് ആണ് താരം മറുപടി പറഞ്ഞത്.

![Aishwarya Rai Photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
11/Aishwarya-Rai-Photos.jpg?resize=700%2C467&ssl=1)

Aishwarya Rai Photos

സിനിയിൽ താരമൂല്യത്തിന് ആണ് വില. നായകന് കൊടുക്കുന്ന തുല്യ വേദനം തന്നെ നായികയ്‌ക്കൊക്കെ
മറ്റു താരങ്ങൾക്കോ കൊടുക്കണം എന്ന് പറയാനാകില്ല. ഒരു പക്ഷെസ് ഷാരൂഖ് ഖാൻ അഭിനയിക്കുന്ന
ഒരു ചിത്രത്തിൽ ഒരു പുതുമുഖം ആയിരിക്കും നായികയായി വരുന്നത്. അപ്പോൾ ഷാരുഖിന് കൊടുക്കുന്ന
അതെ വേദനം തന്നെ നായികയ്ക്ക് കൊടുക്കാൻ പറ്റുമോ? ഇതെല്ലം ഒരു ബിസിനെസ്സ് ആണ്. ഐശ്വര്യയും
ഞാനും എട്ടു ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഏഴ് ചിത്രങ്ങളിലും എന്നേക്കാൾ
കൂടുതൽ വേദനം ലഭിച്ചത് ഐശ്വര്യയ്ക്ക് ആണ്. കാരണം ആ സമയത്ത് എന്നേക്കാൾ താരമൂല്യം കൂടുതൽ
ഐശ്വര്യയ്ക് ആണ്. അവളെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആരും നിര്ബന്ധിക്കില്ല എന്നും
അഭിനയിക്കുന്നതും അഭിനയിക്കാതിരിക്കുന്നതും എല്ലാം അവളുടെ ഇഷ്ട്ടമാണെന്നുമാണ് അഭിഷേക്
പറയുന്നത്.
