# ഒടുവിൽ പൊട്ടിത്തെറിച്ച് അഭിഷേക്, കമെന്റ് ഡിലീറ്റ് ചെയ്ത് വിമർശകൻ!

- Link: https://ml.b4blaze.com/film-news/abhishek-bachan-comment
- Published: 2021-03-24T12:05:53+05:30
- Author: Sreekumar

ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് നടി ഐശ്വര്യ റായി ബച്ചനും നടന്‍ അഭിഷേക്
ബച്ചനും. ഒരു തലമുറയില്‍ വന്‍ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍
ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയില്‍ തിളങ്ങി
നിന്നിരുന്ന സമയത്താണ് ബച്ചന്‍ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട്
സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയില്‍
സജീവമല്ലെങ്കിലും ഐശ്വര്യ ഗോസിപ്പ് കോളങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ
കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം. നിരവധി തവണ വാര്‍ത്തകളിലൂടെ
ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഐശ്വര്യ റായിക്ക് യോജിച്ച ഭർത്താവ് അല്ല അഭിഷേക്
എന്നും വാർത്തകൾ വന്നിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ കമെന്റുകൾ വന്നിരിക്കുകയാണ്. എന്നാൽ സാദാരണ ഇത്തരം കമെന്റുകൾ
കാണുമ്പോൾ അഭിഷേക് ബച്ചൻ പ്രതികരിക്കിലായിരുന്നു. എന്നാൽ ഈ തവണ പതിവിന് വിപരീതമായി 
അഭിഷേക് പ്രതികരിച്ചിരിക്കുകയാണ്. ‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന 
ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ ഉളളത്. നിങ്ങള്‍ക്ക് സുന്ദരിയായ
ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല.’ എന്നാണ് വന്ന കമെന്റ്.
ഈ  കമെന്റിനു ആണ് അഭിഷേക് മറുപടി നൽകിയത്.

ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ ആകാംഷ തോന്നുന്നത് കൊണ്ട് ഒരു കാര്യം ചോദിക്കുകയാണ്.
ഈ പോസ്റ്റില്‍ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന്
മനസിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്ക് അറിയാം. ബാക്കിയുള്ളവര്‍
സമാധനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്‌നിയുടെയും ഹോട്ട്‌സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ
കുറിച്ചും നിങ്ങള്‍ക്ക് അറിയാമായിരിക്കും.’ എന്നാണ് അഭിഷേക് ബച്ചൻ നൽകിയ മറുപടി. അതോടെ
കമെന്റ് പറഞ്ഞയാൾ കമെന്റ് ഉടൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 

 
