# ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

- Link: https://ml.b4blaze.com/film-news/abhishek-bachan-new-tweet
- Published: 2020-01-25T15:44:05+05:30
- Author: Rahul

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യയും അഭിഷേകും, സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കു വെക്കുന്ന
പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വിരൽ ആകുന്നത്, പലപ്പോഴും ഇതുവഴി ഗോസിപ്പുകളും ഉണ്ടാകാറുണ്ട്,
അത്തരത്തില്‍ ഒരു പോസ്റ്റിന് പുറകെയാണ് ഇപ്പോള്‍ ബോളിവുഡ് ആരാധകര്‍. ഐശ്വര്യ റായി ബച്ചന്‍
രണ്ടാമതും ഗര്‍ഭിണിയാണെന്ന സംശയത്തിലാണ് ആരാധകവൃത്തം. അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന്
പിന്നാലെയാണ് ആരാധകര്‍ സംശയവുമായി എത്തിയിരിക്കുന്നത്.

![aiswarya rai baby](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
aiswarya-rai-baby-1.jpg?resize=960%2C540&ssl=1)

ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു അഭിഷേക് ട്വീറ്റ്
ചെയ്തത്. ഇതോടെയാണ് ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയാണെന്ന സംശയം ആരാധകര്‍ക്കുണ്ടായത്. 
അഭിഷേകിന്റെ ട്വീറ്റിന് പിന്നാലെ നിരവധി സംശയങ്ങളുമായി ആരാധകര്‍ എത്തിയെങ്കിലും കൂടുതല്‍
പേരും സംശയിക്കുന്നത് ഐശ്വര്യ ഗര്‍ഭിണിയാണെന്നാണ്.

![aiswarya rai with abhishek](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/aiswarya-rai-with-abhishek.jpg?resize=1280%2C720&ssl=1)

ഇക്കാര്യം അഭിഷേകിന്റെ ട്വീറ്റിന് ചുവടെ പലരും ചോദിച്ചിട്ടുണ്ട്. ആരാധ്യയ്ക്ക് കൂടെപ്പിറപ്പ്
ഉണ്ടാകാന്‍ പോവുകയാണോയെന്ന് ഒരാള്‍ ചോദിച്ചു. ഒരു ജൂനിയര്‍ ബച്ചന്‍ കൂടി വരുന്നുണ്ടോ
എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. ധൂം 5വിനെ കുറിച്ചാണ് അഭിഷേകിന്റെ ട്വീറ്റ് എന്നും
ബോളിവുഡില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചാണ് അഭിഷേക് പറ‍ഞ്ഞിരിക്കുന്നതെന്നും അഭിപ്രായപെട്ടവരുമുണ്ട്.
എന്നാല്‍ താരം ഇതുവരെ ആരാധകരുടെ സംശയത്തിന് മറുപടിനല്‍കിയിട്ടില്ല.

 
