# പരിഹസിച്ച യുവതിയുടെ വായടപ്പിച്ച് അഭിഷേക്; കൈയടിച്ച് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/abhishek-bachan-post-viral
- Published: 2020-07-30T16:27:27+05:30
- Author: Rahul

കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ നടൻ അഭിഷേകും പിതാവ് അമിതാഭ് ബച്ചനും മുംബൈയിലെ നാനാവദി
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാൽ ആശുപത്രിയിൽ കഴിയുന്ന അഭിഷേകിനെ പരിഹസിച്ച്
ഒരു യുവതി രംഗത്ത് വന്നിരുന്നു, ആ യുവതിക്ക് അഭിഷേക് നൽകിയ മറുപടിയിൽ സോഷ്യൽ മീഡിയ 
അദ്ദേഹത്തെ പ്രശാസിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ വെബ് സീരീസ് ബ്രീത്ത്
ഇന്‍ടു ദി ഷാഡോസിനെക്കുറിച്ചുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് താരത്തെ
പരിഹസിച്ചുകൊണ്ടുള്ള കമന്റ് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/09/abhishek-12.jpg?
resize=820%2C512&ssl=1)

നിങ്ങളുടെ അച്ഛൻ ആശുപത്രയിൽ അല്ലെ അപ്പോൾ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്’ എന്നാണ്
പരുള്‍ കൗഷികിന്റെ പരിഹാസം. തന്റെ പോസ്റ്റിനു കമെന്റിട്ട യുവതിക്ക് ഉടൻ തന്നെ അഭിഷേക്
മറുപടി നൽകി, ഇപ്പോൾ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്’
എന്നായിരുന്നു അഭിഷേകിന്റെ രസകരമായ മറുപടി. അഭിഷേകിന്റെ മറുപടി കണ്ട പരുൾ വീണ്ടും കമെന്റുമായി
എത്തി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/Abhishek-Bachchan-
Aishwarya-Rai.jpg?resize=600%2C560&ssl=1)

വേഗം രോഗമുക്തി നേടൂ സാര്‍, വെറുതെ കിടന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും
ഭാഗ്യം ഉണ്ടാവണമെന്നില്ല’- അവര്‍ പറഞ്ഞു താനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌
വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ മറുപടി. ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന അനുഭവം
നിങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാവാതിരിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതയും
ആരോഗ്യവതിയുമായി ഇരിക്കൂ, നിങ്ങളുടെ ആശംസയ്ക്ക് നന്ദി- താരം കുറിച്ചു. പരിഹാസത്തിനും
മാന്യമായി മറുപടി നല്‍കിയ അഭിഷേകിനെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തി

 
