# ‘ഐശ്വര്യയ്ക്ക് എന്തിനാണ് എൻറെ അനുവാദം’ അഭിഷേക് ബച്ചൻ പറയുന്നു!

- Link: https://ml.b4blaze.com/film-news/abhishek-bachchan-s-viral-reply-to-tweet-on-aishwarya
- Published: 2023-05-01T10:29:58+05:30
- Author: Ajay

ബോളിവുഡിലെ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. കഴിഞ്ഞ ദിവസമാണ് ഐശ്വര്യറായി
പ്രധാന കഥാപാത്രമായി എത്തിയ പൊന്നിയിൻ സെൽവൻ 2 പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ മികച്ച
അഭിനയത്തിന് താരത്തിന് ആശംസപ്രവാഹമാണ് ലഭിക്കുന്നത്. പൊന്നിയിൻ സെൽവൻ 2ലെ ഐശ്വര്യയുടെ
അഭിനയത്തെ അഭിന്ദിച്ച് അഭിഷേക് ബച്ചനും എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/aish.jpg?resize=
1280%2C720&ssl=1)

”പൊന്നിയിൽ സെൽവൻ 2 വളരെ മനോഹരമാണ്. പറയാൻ എനിക്ക് വാക്കുകളില്ല.ശക്തമായ പ്രമേയം അവതരിപ്പിച്ച
സംവിധായകൻ മണിരത്‌നം, വിക്രം, തൃഷ, ജയംരവി,കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും
ആശംസകൾ. ഒപ്പം എൻറെ ശ്രീമതിയുടെ പ്രകടത്തിൽ ഏറെ അഭിമാനിക്കുന്നു.നിങ്ങളുടെ ഏറ്റവും 
മികച്ചതാണ് ഇത്’ ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/aish-8.jpg?resize
=1280%2C720&ssl=1)

എന്നാൽ അഭിഷേക് ബച്ചന്റെ ട്വീറ്റിന് ഒരു ആരാധകൻ നൽകിയ മറുപടി ഇങ്ങനെയാണ്. ”ഇതാണ് നിങ്ങൾ
ചെയ്യേണ്ടത്. അവൾ (ഐശ്വര്യ റായി) സിനിമകൾ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക്
ദമ്പതികളുടെ മകൾ) നോക്കൂ’. എന്നാൽ ഉടൻ തന്നെ ഈ ട്വീറ്റിന് മറുപടിയുമായി അഭിഷേകഎത്തി.’
അവർ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ എന്തിനാണ് 
എൻറെ അനുവാദം, പ്രത്യേകിച്ച് അവർക്ക് ഏറെ ഇഷ്ടമുള്ള കാര്യം’.അഭിഷേകിൻറെ ഈ ട്വീറ്റിന്
പിന്തുണയുമായി നിരവധിപ്പേരാണ് എത്തിയത്.

 

> As you should! Now let her sign more movies and you take care of Aaradhya ????????
> — shakalaka babi (@SilamSiva) [April 29, 2023](https://twitter.com/SilamSiva/status/1652304568364195843?ref_src=twsrc%5Etfw)

 
